'ആനയെ എഴുന്നെള്ളിപ്പിന് വെച്ചത് പോലെയുണ്ട്'; അന്നയുടെ ഫാഷൻ ഡിസൈനറെ മാറ്റാൻ സമയമായെന്ന് ആരാധകർ

Nov 1, 2024 - 15:24
 0  3
'ആനയെ എഴുന്നെള്ളിപ്പിന് വെച്ചത് പോലെയുണ്ട്'; അന്നയുടെ ഫാഷൻ ഡിസൈനറെ മാറ്റാൻ സമയമായെന്ന് ആരാധകർ

ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു പ്രേക്ഷകപ്രീതി നേടിയ ആളാണ് അന്ന രേഷ്‌മ രാജൻ. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം വലിയ ജനപ്രീതിയാണ് നടിയ്ക്ക് നേടി കൊടുത്തത്. കഴിഞ്ഞ കുറെ നാളുകളായി അന്ന  അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാർ എന്ന പേരിലാണ്.

നടി ഹണി റോസിനെ പോലെ നിരന്തരം ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുത്ത നടി ആരാധകർക്കിടയിൽ പുതിയൊരു തരംഗം സൃഷ്‌ടിക്കുകയും ചെയ്തു. അതേസമയം അന്നയുടെ ചിത്രങ്ങൾക്ക് ഇപ്പോഴും വലിയ വിമർശനമാണ് ലഭിക്കുന്നത്. ഉദ്ഘാടനങ്ങൾക്കെത്തുമ്പോഴും മറ്റുമായി അന്ന ധരിക്കുന്ന വസ്ത്രങ്ങളാണ് നടിയ്ക്ക് വിമർശനം നേടി കൊടുക്കുന്നത്. ഗ്ലാമറസ് ആയിട്ടുള്ള നടിയുടെ ഗെറ്റപ്പ് ബോഡി ഷെയിമിങ്ങിനും വഴിയൊരുക്കി.

എന്തൊക്കെയാണെങ്കിലും വിമർശകരുടെ വായടപ്പിച്ച് കൊണ്ട് നിരന്തരം സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഫോട്ടോ പങ്കുവെക്കുകയാണ് അന്ന ചെയ്യാറുള്ളത്. വീണ്ടും ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ചില ഫോട്ടോസുമായി നടി എത്തിയിരുന്നു. കോഫി ബ്രൗൺ നിറമുള്ള വെൽവെറ്റ് ഡ്രസ്സാണ് നടി ധരിച്ചത്. ഹെയറിൽ വലിയൊരു ആക്‌സസറി വെച്ച് സിംപിൾ ആൻഡ് എലഗൻ്റ് ലുക്ക് ക്രിയേറ്റ് ചെയ്യാനും അന്നയ്ക്ക് സാധിച്ചു. എന്നാൽ ഇതിന് താഴെ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് ഫോട്ടോയ്ക്കും നടിക്കും ലഭിച്ചിരിക്കുന്നത്.

‘ആനയെ എഴുനെള്ളിപ്പിന് വെച്ചത് പോലെയുണ്ടെന്നാണ്’ ഒരാൾ അന്നയുടെ ഫോട്ടോ കണ്ടതിന് ശേഷം പറഞ്ഞത്. ഇങ്ങനെ പിടിച്ച് നിൽക്കാൻ പാവം ഒരുപാട് കഷ്‌ടപെടുന്നുണ്ട്. ചിലയിടങ്ങളിൽ ഒരുപാട് വലിപ്പങ്ങൾ വരുത്തുന്നതിന് വേണ്ടി കെട്ടി വെച്ചിരിക്കുന്നു, നാണമുണ്ടോ ഇങ്ങനെ വേഷം കെട്ടാൻ, മാന്യമായ വേഷം ധരിച്ചിരുന്നെങ്കിൽ നല്ലൊരു നടിയായിരുന്നു… എന്നിങ്ങനെ അന്നയെ ബോഡി ഷെയിമിങ് ചെയ്‌തും അധിഷേപിച്ചുമാണ് ഏറെയും കമന്റുകൾ. അതേസമയം മാത്രമല്ല ഒരു നല്ല കോസ്റ്റ്യൂം ഡിസൈനറെ കൂടി നടി പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ചിലർ കുറിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow