വിജയ്‍യുടെ മകൻ സംവിധാത്തിലേക്ക്! 24കാരന്റെ പെർഫോമൻസ് കാത്ത് തമിഴകം
നടൻ ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്‍താകും ജേസണിന്റ അരങ്ങേറ്റമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആണ്. സംഗീതം നിര്‍വഹിക്കുക തമൻ ആയിരിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഡിസംബറില്‍ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും തമിഴകം കാത്തിരിക്കുന്ന ഒരു വാര്‍ത്തയാണ് ജേസന്റെ അരങ്ങേറ്റം എന്നതില്‍ തര്‍ക്കമില്ല.
രായനില്‍ സുന്ദീപ് കിഷനും നിര്‍ണായക കഥാപാത്രത്തില്‍ ഉണ്ടായത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രായന്റെ വിജയത്താല്‍ സുന്ദീപ് കിഷന് സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുന്ദീപ് കിഷൻ മജക്ക എന്ന ചിത്രത്തി്നറെ തിരക്കിലാണ് നിലവില്‍. സംവിധാനം ത്രിനന്ദ റാവുവാണ്. ധനുഷാണ് രായനില്‍ നായകനായത്തിയത്.
What's Your Reaction?