'എമ്പുരാന് പ്രമോഷന്റെ ആവശ്യമില്ല' എന്ന് ബൈജു; 'ആ കോൺഫിഡൻസ് കണ്ടോ' ഏറ്റെടുത്ത് ആരാധകർ
പാൻ ഇന്ത്യൻ ലെവലിൽ തന്നെ എല്ലാ തരം സിനിമ പ്രേമികളും ൾ ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. ‘ലൂസിഫർ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിനെ കുറിച്ച് നടൻ ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
'എമ്പുരാന് പ്രമോഷന്റെ ആവശ്യമില്ല' എന്നായിരുന്നു ചിത്രത്തെ പൊക്കിയടിച്ച് ബൈജു സന്തോഷ് പറഞ്ഞത്. സംഗതിയെന്തായാലും മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് സുഷിൻ ശ്യാം 'മലയാള സിനിമയുടെ സീൻ മാറ്റും' എന്ന് പറഞ്ഞ പോലെ ക്ലിക്ക് ആയ മട്ടുണ്ട്. അന്ന് സുഷിന്റെ വാക്കുകൾ സിനിമയുടെ പ്രമോഷന് വലിയ സഹായം ചെയ്തിരുന്നു. സമാനമായി ബൈജു സന്തോഷ് പറഞ്ഞ വാക്കുകളും വൻ തോതിൽ പ്രചരിക്കുന്നുണ്ട്. 'ആ കോൺഫിഡൻസ് കണ്ടോ' എന്നാണ് ആരാധകർ പറയുന്നത്.
What's Your Reaction?