സിനിമയിൽ നിന്നും ഇടവേള എടുക്കേണ്ടി വന്നത് ആ അപൂർവ രോഗം ബാധിച്ചപ്പോൾ; പക്ഷെ പലരും പറഞ്ഞത് ഏതോ പുരുഷൻ കാരണമെന്ന്: ആൻഡ്രിയ

Nov 20, 2024 - 19:17
 0  3
സിനിമയിൽ നിന്നും ഇടവേള എടുക്കേണ്ടി വന്നത് ആ അപൂർവ രോഗം ബാധിച്ചപ്പോൾ; പക്ഷെ പലരും പറഞ്ഞത് ഏതോ പുരുഷൻ കാരണമെന്ന്: ആൻഡ്രിയ

അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികൾക്കിടയിലും വലിയ പ്രീതി നേടിയ ആളാണ് നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ. തന്നെ ബാധിച്ച അപൂർവ രോഗത്തെ തുടർന്നാണ് തനിക്ക് സിനിമയിൽ സജീവമായി ഓഫറുകൾ വന്ന കാലത്തും ഇടവേള എടുക്കേണ്ടി വന്നതെന്നും എന്നാൽ ഈ ഇടവേള ഒരു പുരുഷനുമായുള്ള പ്രണയ തകർച്ചയെ തുടർന്നാണെന്ന് വ്യാഖ്യാനിച്ചത് തന്നെ വേദനിപ്പിച്ചെന്നും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ.

'വട ചെന്നൈ' എന്ന ചിത്രത്തിന് തൊട്ടുപിന്നാലെ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്ന അപൂര്‍വമായ ത്വക്ക്‌രോഗം തന്നെ ബാധിച്ചു.പിന്നീട് അതിനെതിരെയുള്ള പോരാട്ടമായിരുന്നു. തലയിലെ മുടിയിഴകളൊന്നും നരച്ചിരുന്നില്ല. പക്ഷേ പുരികങ്ങളും കണ്‍പീലികളും നരയ്ക്കാക്കുന്ന  എല്ലാ ദിവസവും ബോഡിയിൽ  പുതിയ പുതിയ പാടുകള്‍  പ്രത്യക്ഷപ്പെടുന്ന ഒരവസ്ഥയാണ് തനിക്ക് ഉണ്ടായിരുന്നത് എന്നും രക്തപരിശോധനയില്‍ പോലും കാര്യങ്ങൾ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും താരം പറയുന്നു. 

ടെസ്റ്റുകളിൽ  എല്ലാം നോര്‍മലായിരുന്നു.   സിനിമാ മേഖലയില്‍ ജോലിചെയ്യുമ്പോള്‍ എപ്പോഴും സമ്മർദ്ദമാണല്ലോ അങ്ങനെ വന്ന എന്തെങ്കിലും രോഗം ആകാം എന്നും കരുതി പക്ഷെ  എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. ഇത്തരത്തിൽ രോഗം എന്തെന്ന് മനസിലാക്കി എടുക്കാനും അതിനോട്  പോരാടാനുമായിരുന്നു  സിനിമയില്‍നിന്ന് ഇടവേള എടുത്തതെന്നും എന്നാൽ അതേക്കുറിച്ച് വേറ കഥകളാണ് ഇന്‍ഡസ്ട്രിയിലും മാധ്യമങ്ങളിലും പ്രചരിച്ചതെന്നും താരം പറയുന്നു.

ഏതോ പുരുഷന്‍ കാരണമുള്ള ഡിപ്രഷന്‍ കൊണ്ടാണ്  താന്‍ ഇടവേള എടുത്തതെന്നും പലരും പ്രചരിപ്പിച്ചപ്പോഴും അതേക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്നത് തന്റെ തീരുമാനമായിരുന്നു എന്നും  എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സമയം ആവശ്യമായിരുന്നു എന്നും ആൻഡ്രിയ പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow