പ്രൊജക്ടർ കംപ്ലയിൻ്റല്ല! കടുവ പല തിയറ്ററുകളിലും നിർത്തി വയ്ക്കാൻ തന്നെ കാരണമായ ആ പിഴവ് തന്റേതല്ലെന്ന് വ്യക്തമാക്കി ഷമീർ മുഹമ്മദ്

Oct 6, 2024 - 17:07
 0  1
പ്രൊജക്ടർ കംപ്ലയിൻ്റല്ല! കടുവ പല തിയറ്ററുകളിലും നിർത്തി വയ്ക്കാൻ തന്നെ കാരണമായ ആ പിഴവ് തന്റേതല്ലെന്ന് വ്യക്തമാക്കി ഷമീർ മുഹമ്മദ്

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ  2022ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമായിരുന്നു കടുവ. ചിത്രം തിയറ്ററുകളിൽ വലിയ വിജയം തന്നെ കൊയ്തിരുന്നു. ചിത്രം തിയേറ്ററുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുമ്പോൾ ചിത്രത്തിലെ എഡിറ്റിംഗിനെ കുറിച്ച് വലിയ രീതിയിൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനു കാരണം ചില സീനുകളിൽ സ്‌ക്രീനിൽ കാണികൾക്ക് അനുഭവപ്പെട്ട അസാധാരണ വെളിച്ചമായിരുന്നു. അന്ന് അത് എഡിറ്ററുടെ കുറ്റമാണെന്ന് പലരും മുദ്രകുത്തിയെങ്കിലും ഇപ്പോൾ വിഷയത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ഷമീർ മുഹമ്മദ്.

 ചിത്രം  തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന സമയത്ത് ഇത് കാര്യമായി ബാധിച്ചിരുന്നു. ചില തീയേറ്ററുകളിൽ പ്രൊജക്ടർ കമ്പ്ലൈന്റ് ആയി എന്ന് കരുതി ഷോ വരെ നിർത്തിവയ്ക്കുന്ന സാഹചര്യവും ഉണ്ടായി.എഡിറ്റിൽ വന്നുപോയ മിസ്റ്റേക്ക് ആണെന്നാണ് പലരും കരുതിയത്. അനാമോർഫിക് ലെൻസിലാണ് കടുവയുടെ ചിത്രീകരണം നടന്നത്. എതിർവശത്ത് ലൈറ്റ് അടിച്ചപ്പോൾ ക്യാമറയിൽ ഫ്ലെയർ വന്നതായിരുന്നു യഥാർത്ഥ കാരണം. ഇങ്ങനെ സംഭവിക്കുമ്പോൾ അത് ഒരിക്കലും എഡിറ്റിൽ മാറ്റാനും പറ്റില്ല ഷമീർ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow