തന്റെ ആരാധകരെ സൈന്യം എന്ന് വിശേഷിപ്പിച്ചു! അല്ലു അർജുനെതിരെ കേസ്

Dec 1, 2024 - 21:12
 0  1
തന്റെ ആരാധകരെ സൈന്യം എന്ന് വിശേഷിപ്പിച്ചു! അല്ലു അർജുനെതിരെ കേസ്

പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ ആരാധക പിന്തുണയുള്ള നടനാണ് അല്ലു അർജുൻ. അല്ലു അർജുന് തെന്നിന്ത്യയിലുള്ള  ജനപ്രിയത പകരം വയ്ക്കാൻ കഴിയാത്തതാണ്. മലയാളികൾക്ക് ആകട്ടെ അന്യഭാഷ നടി നടന്മാരെ സ്വന്തം എന്ന പോലെ അംഗീകരിക്കാൻ വലിയ പാടാണ്. എന്നാൽ അല്ലു അർജുൻ, വിജയ് തുടങ്ങിയവരുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. അല്ലു അർജുൻ പലപ്പോഴും മലയാളികളുടെ ഹീറോ പോലെയാണ് ഇവിടെ വന്ന് വിജയങ്ങൾ കൊയ്ത കൊണ്ടുപോവാറുള്ളത്. ഇത്തരത്തിൽ താരത്തിനും തിരിച്ച് കേരളത്തോട്, മലയാളത്തോട് വലിയ സ്നേഹമാണ്. 

അതേസമയം കഴിഞ്ഞദിവസം പുഷ്പ ടൂവിന്റെ പ്രമോഷന്റെ ഭാഗമായി  മുംബൈയിൽ നടത്തിയ ഒരു പരിപാടിക്കിടെ അല്ലു അർജുൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.
 ആരാധകരെ  പ്രശംസിച്ച് സംസാരിക്കുന്നതിനിടെ 'ആരാധകരാണ് തന്റെ സൈന്യ'മെന്നായിരുന്നു അല്ലു പറഞ്ഞത്. ” എനിക്ക് ആരാധകരില്ല. എനിക്കുള്ളത് സൈന്യമാണ്. ഞാൻ അവരെ സ്‌നേഹിക്കുന്നു. അവരെന്റെ കുടുംബം പോലെയാണ്. അവർ എനിക്കൊപ്പം നിൽക്കും. ഒരു സൈന്യത്തെ പോലെയാണ് എന്റെ ആരാധകർ എനിക്കൊപ്പം നിൽക്കുന്നത്. അവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഈ ചിത്രം ഹിറ്റാവുകയാണെങ്കിൽ എന്റെ ആരാധകർക്കായി ഞാൻ ഈ ചിത്രം സമർപ്പിക്കും”, എന്നായിരുന്നു അല്ലു അർജുന്റെ വാക്കുകൾ.

ഇപ്പോൾ ഈ പ്രസ്താവനയ്‌ക്കെതിരെ  പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്രീൻ പീസ് എൻവയോൺമെന്റ് ആൻഡ് വാട്ടർ ഹാർവസ്റ്റിംഗ് ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീനിവാസ് ഗൗഡ്. ഹൈദരാബാദ് ജവഹർ നഗർ പൊലീസ് സ്റ്റേഷനിലാണ് ശ്രീനിവാസ്, അല്ലു അർജുനെതിരെ പരാതി നൽകിയിരിക്കുന്നത്.

ആരാധകരെ സൈന്യമായി ഉപമിക്കരുതെന്നും ഇതിനെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു. രാജ്യത്തെ സംരക്ഷിക്കുന്നവരാണ് സൈനികർ. സൈന്യം മാന്യമായ പദവിയാണ്. ആരാധകരെ വിളിക്കുന്നതിനായി ഇത്തരം വാക്കുകൾ ഉപയോഗിക്കരുത്. പകരം ഉപയോഗിക്കാൻ കഴിയാവുന്ന മറ്റ് നിരവധി പദങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow