മണിക്കൂറുകൾ താണ്ടി തനിക്ക് സർപ്രൈസ് തരാൻ വന്ന ഭാര്യയോട് 'നീ എന്താ ഇവിടെയെന്ന്' പൃഥ്വിരാജ്‌; 'അൺറൊമാൻ്റിക്' ഭർത്താവെന്ന് സുപ്രിയ

Dec 2, 2024 - 14:55
 0  0
മണിക്കൂറുകൾ താണ്ടി തനിക്ക് സർപ്രൈസ് തരാൻ വന്ന ഭാര്യയോട് 'നീ എന്താ ഇവിടെയെന്ന്' പൃഥ്വിരാജ്‌; 'അൺറൊമാൻ്റിക്' ഭർത്താവെന്ന് സുപ്രിയ

എമ്പുരാന്റെ പാക്കപ്പ് ദിവസം ലൊക്കേഷനില്‍ എത്തി പൃഥിരാജിന് സര്‍പ്രൈസ് നല്‍കി ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. പക്ഷേ, പ്രതീക്ഷിച്ച പോലെ സർപ്രൈസ് ഏറ്റില്ല. മണിക്കൂറുകൾ താണ്ടി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയെങ്കിലും 'നീ എന്താ ഇവിടെ' എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം. ഇപ്പോഴിതാ രസകരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.

വീഡിയോയിൽ ബോംബെയില്‍ നിന്നാണോ വരുന്നത് എന്ന് പൃഥ്വി സുപ്രിയയോട് ചോദിക്കുന്നുണ്ട്. അതേ ഒരു ഹായ് പറയാന്‍ വന്നതാണെന്ന് സുപ്രിയ മറുപടിയും നൽകി. 'രാജ്യത്തിന്റെ മറ്റൊരു കോണില്‍ നിന്ന് ഫ്‌ളൈറ്റ് പിടിച്ച് മൂന്നു മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഷൂട്ടിന്റെ അവസാന ദിവസം ഡയറക്ടര്‍ സാറിന് സര്‍പ്രൈസ് കൊടുക്കാന്‍ വന്നതാണ്. പക്ഷേ കിട്ടിയതോ എന്തിനാ വന്നത് എന്ന ചോദ്യം' എന്നാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. അണ്‍റൊമാന്റിക് ഭര്‍ത്താവ് എന്ന ഹാഷ്ടാഗും സുപ്രിയ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അതേസമയം, എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. അടുത്ത വർഷം മാർച്ച് 27 നാണ് എമ്പുരാൻ തിയേറ്ററുകളിൽ എത്തുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow