'സലിം കുമാറിന്റെ മകന്‍ മരപ്പാഴ്! പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുകയാണ്'; ബെസ്റ്റ് മറുപടി നൽകി ചന്തു, അച്ഛന്റെ മകൻ തന്നെയെന്ന് ആരാധകർ

Sep 30, 2024 - 17:20
Sep 30, 2024 - 17:23
 0  2
'സലിം കുമാറിന്റെ മകന്‍ മരപ്പാഴ്! പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുകയാണ്'; ബെസ്റ്റ് മറുപടി നൽകി ചന്തു, അച്ഛന്റെ മകൻ തന്നെയെന്ന് ആരാധകർ

സമൂഹ മാധ്യമങ്ങളിൽ താരങ്ങൾക്കെതിരെ വ്യക്തിപരമായി പോലും മോശം കമന്റുകൾ വരുന്നത് വളരെ നോർമൽ ആയി മാറികഴിഞ്ഞിരിക്കുന്നു. സെലിബ്രിറ്റികൾ ഇതിൽ പ്രതികരിക്കില്ലെന്നുള്ള ആത്മവിശ്വാസവും  സ്വന്തം പിരിമുറുക്കങ്ങൾ തീർക്കാനുള്ള വഴി എന്ന നിലയ്ക്കുമാണ് പലരും ഇത്തരം അതിരുകടന്ന അധിക്ഷേപങ്ങൾ സിനിമാ താരങ്ങൾ അടക്കമുള്ളവർക്ക് എതിരെ അഴിച്ചു വിടുന്നത്. എന്തായാലും ഇത്തരത്തിൽ തന്റെ കഴിവിനെ അടച്ചാക്ഷേപിച്ച ആൾക്ക് അർഹിക്കുന്ന അവഗണയോടെ രസകരമായി മറുപടി നൽകിയ  ചന്തുസലിംകുമാറിനാണ് സോഷ്യൽ മീഡിയ നിവാസികൾ ഇപ്പോൾ കൈയടിക്കുന്നത്. മുതിർന്ന നടൻ സലിംകുമാറിന്റെ മകൻ കൂടിയാണ്  ചന്തു. 

ദുൽഖർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ  ലൊക്കേഷനിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ വലിയ രീതിയിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ചിത്രത്തിൽ മമ്മൂക്കയ്‌ക്കൊപ്പം യുവനടൻമാരായ നസ്ലിൻ, ചന്തു, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവർ ആണ് ഉണ്ടായിരുന്നത്. ഈ ഫോട്ടോയ്ക്കു താഴെയാണ് പരിഹാസ കമന്റുമായി യുവാവ് എത്തിയത്. ‘‘പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.’’ എന്നായിരുന്നു പരിഹാസ കമന്റ്. എന്തായാലും തരം താണ കമന്റ് ശ്രദ്ധയിൽപ്പെട്ട ചന്തു, ‘ഓക്കെ ഡാ’ എന്നായിരുന്നു മറുപടി നൽകിയത്.

അതേസമയം നടന്റെ മറുപടി കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രശംസകളുമായി ആരാധകർ പലരും രംഗത്തെത്തിയിട്ടുണ്ട്. 'ലളിതവും കുറിക്ക് കൊല്ലുന്നതുമായ മറുപടി' എന്നാണ് പലരും കമന്റ് ചെയ്യുന്നത്.  
കൂടാതെ ചന്തുവിനെ പരിഹസിച്ചു കമന്റിട്ടയാൾക്കും  തക്ക മറുപടി തന്നെ ചന്ദുവിന്റെ ആരാധകർ നൽകുന്നുണ്ട്. ‘‘ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും.’’–ഇതായിരുന്നു ചന്തുവിനെ പിന്തുണച്ചുള്ള പ്രേക്ഷകന്റെ അഭിപ്രായം.

What's Your Reaction?

like

dislike

love

funny

angry

sad

wow