വീണ്ടും ഹാഷിർ, നായക വേഷത്തിൽ ബിനു പപ്പു; ഒരു ലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളുമായി 'ശ്രീ ഗരുഡകൽപ്പ'

Oct 20, 2024 - 20:30
 0  2
വീണ്ടും ഹാഷിർ, നായക വേഷത്തിൽ ബിനു പപ്പു; ഒരു ലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളുമായി 'ശ്രീ ഗരുഡകൽപ്പ'

ബിനു പപ്പുവിനെയും പുതുമുഖം ജയേഷിനെയും നായകരാക്കി നവാഗതനായ എസ് എ ജോണി സംവിധാനം ചെയ്യുന്ന 'ശ്രീ ഗരുഡകൽപ്പ' പൂർത്തിയായി. ഒരു ലക്ഷത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒറ്റപ്പാലത്ത് മുപ്പത്തിയഞ്ച് ഏക്കറിൽ സ്ഥിതി ചെയ്യുന്ന കാവ് ഉൾപ്പെടുന്ന ലൊക്കേഷനിലാണ് ഒരു ലക്ഷത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി സിനിമ ചിത്രീകരിച്ചത്. കോൺടെന്റ് വീഡിയോസിലൂടെ ശ്രദ്ധേയരായ ഹാഷിറേ… ടീമിലെ ഹാഷിർ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. ഹാഷിർ രണ്ടാമതായി അഭിനയിച്ച വാഴ നേരത്തെ റിലീസ് ചെയ്യുകയായിരുന്നു.

ബിനു പപ്പു, സംവിധായകൻ രഞ്ജിത്ത്, ക്വീൻ ധ്രുവൻ , തമിഴ് താരം കൈതി ദീന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'പൊറിഞ്ചു മറിയം' ജോസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ, വിംങ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ സഹകരണത്തോടെ സനൽ കുമാർ ഭാസ്‌കരൻ എന്നിവർ ചേർന്ന്നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഫെമിന ജോർജ്ജ് ആണ് നായികയാവുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow