പേരിൽ നിന്ന് ‘ബച്ചനെ' ഒഴിവാക്കി ഐശ്വര്യ റായ്; താരങ്ങൾ പിരിഞ്ഞെന്നുറപ്പിച്ച് ആരാധകർ
കുറച്ചധികം ദിവസമായി ഓൺലൈൻ മീഡിയകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ആഘോഷിക്കുന്ന ഒരു കാര്യമാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വേർപിരിയൽ വാർത്തകൾ. ഇതിനോട് ബച്ചൻ കുടുംബമോ ഐശ്വര്യയോ പ്രതികരിച്ചിരുന്നില്ല. ഈ റിപ്പോർട്ടുകൾക്കിടയിൽ, അഭിഷേക് ബച്ചന് നടി നിമ്രത് കൗറുമായി ബന്ധമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിലും പരസ്യ പ്രതികരണങ്ങളൊന്നും ഒരു ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
മുൻപ് അംബാനി കുടുംബത്തിലെ കല്യാണത്തിനും മുഴുവൻ ബച്ചൻ കുടുംബവും ഒന്നിച്ചു വന്നപ്പോൾ ഐശ്വര്യയും മകൾ ആരാധ്യയും മാത്രം തനിച്ചെത്തിയിരുന്നു. അപ്പോഴേ ബച്ചൻ കുടുംബത്തിലെ ഐശ്വര്യയുടെ ഒറ്റപ്പെടൽ ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ ഈയടുത്ത് മകൾ ആരാധ്യ ബച്ചന്റെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളിലും അഭിഷേക് മിസ്സിംഗ് ആയിരുന്നു. ഇത്തരത്തിൽ ആരാധകർക്ക് പലതരം വേർപിരിയൽ സംശയം മുറുകുന്നതിനിടെ ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിൽ താരത്തെ അഭിസംബോധന ചെയ്ത പ്രത്യക്ഷപ്പെട്ട പേരാണിപ്പോൾ ആരാധകരുടെ സംശയം ഇരട്ടിയാക്കിയിരിക്കുന്നത്.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് താരം സംവദിക്കാൻ എത്തിയപ്പോൾ ഐശ്വര്യ റായി ബച്ചൻ എന്ന പതിവ് പേരിനു പകരം ഐശ്വര്യ റായി എന്ന് മാത്രമായിരുന്നു സ്‌ക്രീനിൽ തെളിഞ്ഞത്. പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്
What's Your Reaction?