'ഉറക്കം വരാതിരിക്കാൻ മൂന്നുമാസമായി രാസലഹരി ഉപയോഗിക്കുന്നു'; എംഡിഎംഎയുമായി പിടിയിലായ സീരിയല്‍ നടിയുടെ മൊഴി

Oct 20, 2024 - 20:47
 0  5
'ഉറക്കം വരാതിരിക്കാൻ മൂന്നുമാസമായി രാസലഹരി ഉപയോഗിക്കുന്നു'; എംഡിഎംഎയുമായി പിടിയിലായ സീരിയല്‍ നടിയുടെ മൊഴി

കൊല്ലം: വിഷാദരോഗവും മറ്റും ഉള്ളതിനാൽ ഉറക്കം വരാതിരിക്കാൻ മൂന്നുമാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴിനൽകി എംഡിഎയുമായി പിടിയിലായ സീരിയൻ നടി. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ ഷംനത്താണ് കഴിഞ്ഞ ദിവസം പരവൂർ പൊലീസിന്റെ പിടിയിലായത്. കടയ്ക്കൽ ഭാഗത്ത് നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് നടി മൊഴി നൽകിയതെങ്കിലും അന്വേഷണം തുടരുകയാണ്. സിനിമ-സീരിയൽ രംഗത്തുള്ളവർക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനെയും വലയിലാക്കിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


പരവൂർ ഇൻസ്‌പെക്ടർ ഡി ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow