ബോളിവുഡിലെ ടോപ് നടി മെയിൻ ലീഡ്, 80 കോടിമുതൽ മുടക്കും; എന്നിട്ടും പരാജയം! സോഷ്യല്‍ മീഡിയ അക്കൗണ്ടും ഡിലീറ്റ് ചെയ്ത് സംവിധായകന് മുങ്ങി?
ആലിയ ഭട്ട് നായികയും നിര്‍മ്മാതാവായും എത്തിയ ആക്ഷന്‍ ചിത്രം ജിഗ്ര ബോക്സ് ഓഫീസിൽ വന്‍ പരാജയമായി മാറുകയാണ്. ഈ ഘട്ടത്തില്‍ ചിത്രത്തിന്റെ സംവിധായകൻ വാസൻ ബാല എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നതാണ് പുതിയ വാര്‍ത്ത. രണ്ട് ദിവസം മുന്‍പ് വരെ എക്സ് അക്കൗണ്ടില്‍ സജീവമായിരുന്നു വാസൻ ബാല എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് അപ്രത്യക്ഷമായിട്ടുണ്ട്.
ആലിയ ഭട്ട് അഭിനയിച്ച ചിത്രത്തിനെതിരെ വന്ന ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതിനെതിരെ സംവിധായകന് തന്റെ എക്സ് അക്കൗണ്ട് വഴി പ്രതിരോധം തീര്‍ത്തിരുന്നു. ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിൽ, ഒരു സിനിമയുടെ വിജയത്തിന്റെ പാരാമീറ്ററായി ബോക്സ് ഓഫീസ് താൻ കരുതുന്നില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.
ഇത് വലിയ ട്രോളായി മാറിയിരുന്നു. ബോക്സോഫീസ് വിജയം എന്നത് ജനങ്ങളുടെ അംഗീകാരത്തിന്റെ മറ്റൊരു തെളിവാണെന്ന് അടക്കം പലരും സംവിധായകനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. റിലീസിന് മുമ്പ് ആലിയ ഭട്ടും വേദാംഗ് റെയ്നയും സജീവമായി പ്രമോട്ട് ചെയ്ത സിനിമ ബോക്സ് ഓഫീസ് പരാജയത്തിന് ശേഷം സംവിധായകന് വാസൻ ബാലയുടെ പടം മാത്രമായി മാറുന്നത് എങ്ങനെ എന്ന ചോദ്യവും പലരും ഉന്നയിച്ചിരുന്നു.
What's Your Reaction?