നമ്മള്‍ വേണ്ടെന്ന് പറയുന്ന സ്ഥലത്ത് തന്നെ വേണോ അവധി ആഘോഷം; മറ്റൊരു ടൂറിസ്റ്റ് സ്‌പോട്ടും കിട്ടിയില്ലേ? സ്വാസികയ്ക്ക് നേരെ മലയാളികൾ

Oct 30, 2024 - 18:57
 0  5
നമ്മള്‍ വേണ്ടെന്ന് പറയുന്ന സ്ഥലത്ത്  തന്നെ വേണോ അവധി ആഘോഷം; മറ്റൊരു ടൂറിസ്റ്റ് സ്‌പോട്ടും കിട്ടിയില്ലേ?  സ്വാസികയ്ക്ക് നേരെ മലയാളികൾ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി തുടങ്ങി ഇന്ന് മലയാള സിനിമയിൽ  നായികയായും അല്ലാതെയും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്യുന്ന മറ്റൊരു നടി ഉണ്ടോ എന്നത് സംശയമാണ്. 

ഇപ്പോഴിതാ അവധി ആഘോഷിക്കാനായി മാലിദ്വീപിലെത്തിയിരിക്കുകയാണ് സ്വാസിക. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും റീലുകളുമൊക്കെ സ്വാസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ താരം പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മാലിദ്വീപിലെ ബീച്ചില്‍ നിന്നുള്ള വീഡിയോ സ്വാസിക പങ്കുവച്ചിരുന്നു. താന്‍ താമസിക്കുന്ന സ്ഥലമാണ് വീഡിയോയില്‍ സ്വാസിക പരിചയപ്പെടുത്തുന്നത്.

എന്നാല്‍ സ്വാസിക സഞ്ചാരത്തിനായി മാലിദ്വീപ് തിരഞ്ഞെടുത്ത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയ ഇന്ത്യ-മാലിദ്വീപ് പോരിന്റെ തുടര്‍ച്ചെയെന്ന വണ്ണം സ്വാസികയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. 'ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യവുമായാണ് മാലിദ്വീപ് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് അറിയാമോ? നമ്മള്‍ വേണ്ടെന്ന് പറയുന്ന സര്‍ക്കാരുള്ള മാലിദ്വീപില്‍ ഒരു ഇന്ത്യന്‍ എന്തിന് പോകണം? നിങ്ങള്‍ക്ക് മറ്റൊരു ടൂറിസ്റ്റ് സ്‌പോട്ടും കിട്ടിയില്ലേ? ' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനൊന്നും മറുപടി പറയാൻ താരം നിന്നിട്ടില്ല

What's Your Reaction?

like

dislike

love

funny

angry

sad

wow