ഇപ്പോഴും തിയറ്ററുകളിൽ ആളുകൾ കുടുംബമായെത്തുന്നു; ആദ്യം പ്രഖ്യാപിച്ച ഒടിടി റിലീസ് മാറ്റിവെച്ച് മലയാളി നടിയുടെ തമിഴ് ചിത്രം

Oct 20, 2024 - 21:26
 0  3
ഇപ്പോഴും തിയറ്ററുകളിൽ ആളുകൾ കുടുംബമായെത്തുന്നു; ആദ്യം പ്രഖ്യാപിച്ച ഒടിടി റിലീസ് മാറ്റിവെച്ച് മലയാളി നടിയുടെ തമിഴ്  ചിത്രം

അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ തമിഴ് ചിത്രം ലബ്ബര്‍ പന്ത് സര്‍പ്രൈസ് ഹിറ്റായിരിക്കുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമായ സാസ്വിക തമിഴില്‍ തിളങ്ങിയ ഹിറ്റ് ചിത്രമാണ് ലബ്ബര്‍ പന്ത്. ലബ്ബര്‍ പന്ത് ഒടിടിയിലേക്കും എത്തുന്നുവെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒടിടി റിലീസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മാറ്റി. കളക്ഷനില്‍ വലിയ കുതിപ്പാണ് ചിത്രത്തിന്. മികച്ച അഭിപ്രായമുണ്ടായതിനെ തുടര്‍ന്ന് ചിത്രം തിയറ്ററുകളില്‍ കാണാൻ പ്രേക്ഷകര്‍ കുടുംബത്തോടെ എത്തിയതോടെയാണ് കളക്ഷനിലും വര്‍ദ്ധനയുണ്ടായത്. ഏകദേശം 42 കോടിയോളമാണ് ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത്.

ലബ്ബര്‍ പന്ത് ഒക്ടോബര്‍ 18നാണ് ഒടിടിയില്‍ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. സിംപ്ലി സൗത്തിലൂടെയാണ് ഒടിടി റിലീസെന്നും വാര്‍ത്തകളില്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലും തിയറ്ററില്‍ തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ്. ആ സാഹചര്യത്തില്‍, ചിത്രത്തിന്റേതായി പ്രഖ്യാപിച്ച ഒടിടി റിലീസ് മാറ്റിവയ്‍ക്കുന്നുവെന്നാണ് സിംപ്ലി സൗത്ത് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. എഴുപത്തിയഞ്ച് ലക്ഷം മാത്രമായിരുന്നു റിലീസിന് ചിത്രം നേടിയത്. മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചതോടെ കളക്ഷനിലും വര്‍ദ്ധനയുണ്ടായി. ചിത്രം രണ്ടാം ദിവസം 1.5 കോടി രൂപ നേടി. അങ്ങനെ 26 ദിവസത്തില്‍ 42 കോടിയോളം നേടിയിരിക്കുകയാണ്.

തമിഴരശനും പച്ചമുത്തുവുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. എസ് ലക്ഷ്‍മണ്‍ കുമാറിനൊപ്പം തമിഴ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ എ വെങ്കടേഷും പങ്കാളിയായി. ചിത്രം നിര്‍മിച്ചത് പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. ചെറിയ ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow