മറച്ച് വയ്ക്കേണ്ട കാര്യമില്ല! പുഷ്പ കൊണ്ട് തനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ലെന്ന് ഫഹദ് ഫാസിൽ, സംവിധായകനോട് തന്നെ പറഞ്ഞിട്ടുണ്ട്
പുഷ്പ 2 റിലീസായിരിക്കുകയാണ്. വലിയ കളക്ഷനാണ് ചിത്രം നേടുന്നത്. അതേ സമയം തന്നെ ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിലയിരുത്തലുകള്‍ക്ക് വിധേയമാകുന്നുണ്ട്. ഇത്തരത്തില്‍ ചിത്രത്തിലെ വില്ലനായ ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസുകാരന്‍റെ വേഷം ചെയ്ത ഫഹദിന്‍റെ വേഷവും പ്രേക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
അതേ സമയം തന്നെ പുഷ്പയിലെ തന്‍റെ വേഷം സംബന്ധിച്ച് ഫഹദ് മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സിനിമ നിരൂപക അനുപമ ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് ഫഹദ് പുഷ്പയിലെ വേഷം സംബന്ധിച്ച് പ്രതികരിച്ചത്. പുഷ്പ 2വിലെ ഫഹദിന്‍റെ പ്രകടനം സംബന്ധിച്ച് വിവിധ തരം അഭിപ്രായങ്ങള്‍ എത്തുമ്പോഴാണ് ഈ അഭിമുഖ ഭാഗം വീണ്ടും വൈറലാകുന്നത്.
'പുഷ്പ എന്ന ചിത്രം കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ല. ഇത് ഞാന്‍ പുഷ്പ സംവിധായകന്‍ സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് മറച്ച് വയ്ക്കേണ്ട കാര്യമില്ല, ഇതില്‍ ഞാന്‍ സത്യസന്ധനായിരിക്കണം. ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു ആരോടും അനാദരവ് ഇല്ല. പ്രേക്ഷകര്‍ പുഷ്പയില്‍ എന്നില്‍ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കുന്നെങ്കില്‍ അത് വേണ്ട. ഇത് പൂര്‍ണ്ണമായും സുകുമാര്‍ സാറിനൊപ്പം ജോലി ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശം. എന്‍റെ ജോലി എന്താണ് എന്നതില്‍ എനിക്ക് വ്യക്തതയുണ്ട്" ഫഹദ് പറഞ്ഞു.
What's Your Reaction?