ഈ ഡിസംബർ ഒടിടി ഇങ്ങെടുക്കുവാ! വരുന്നത് ജനപ്രിയ സീരീസുകളും ചിത്രങ്ങളും

Dec 2, 2024 - 19:02
 0  0
ഈ ഡിസംബർ ഒടിടി ഇങ്ങെടുക്കുവാ! വരുന്നത് ജനപ്രിയ സീരീസുകളും ചിത്രങ്ങളും

സിനിമാ-സീരീസ് അസ്വാദകർക്ക് ഡിസംബറിൽ വരുന്നത് വമ്പൻ ചാകര. ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളും ജനപ്രീയ വെബ് സീരിസുകളുമാണ് റിലീസിനൊരുങ്ങുന്നത്. ആക്ഷനും ഡ്രാമയും ത്രില്ലറുമടക്കം വിവിധ ജോണറുകളിലെ വൈവിധ്യമാർന്ന കലാ സൃഷ്ടികളാണ് വരുന്നത്. ഡിസംബറിലെത്തുന്ന സിനിമകളും സീരിസും ഏതൊക്കെയെന്ന് നോക്കാം.

കേരള ക്രൈം ഫയൽസ് സീസൺ 2

മലയാളത്തിൽ ഏറെ ജനപ്രീയമായി വെബ്സീരിസായിരുന്നു അജു വർ​ഗീസും ലാലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കേരള ക്രൈം ഫയൽസ്. ഇതിന്റെ രണ്ടാം ഭാ​ഗമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ഈ മാസം മുതൽ സ്ട്രീം ചെയ്യുന്നത്. തീയതി പ്രഖ്യാപിച്ചിട്ടില്ല.

ബോ​ഗയ്ൻവില്ല

ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമൽനീരദ് ചിത്രം ബോ​ഗയ്ൻവില്ല ഒടിടിയിലേക്ക്. സോണി ലിവിലൂടെ ഡിസംബര്‍ 13 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

അ​ഗ്നി(ഹിന്ദി)

ഒരു പ്രശ്നം പരിഹരിക്കാൻ ഒരുമിക്കുന്ന ഫയർമാനെയും ഭാര്യ സഹോദരനെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്. പ്രതീക് ഗാന്ധി, ദിവ്യേന്ദു, ജിതേന്ദ്ര ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 6 ന് പ്രൈം വീഡിയോയിൽ അഗ്നി റിലീസ് ചെയ്യും.

ലൈറ്റ് ഷോപ്പ് (ഡിസ്നി + ഹോട്ട്സ്റ്റാർ)

മിസ്റ്ററി ഹൊറർ ഡ്രാമ വിഭാ​ഗത്തിലെത്തുന്ന കൊറിയൻ ടെലി  വിഷൻ സിരീസാണിത്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിഭജിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. റിച്ച് ടിംഗ്, ബേ സുങ്‌വൂ, ജു ജിഹൂൺ, പാർക്ക് ബോയോങ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡിസംബർ 4-ന് റിലീസ് ചെയ്യും.

വിക്കി വിദ്യ കാ വോ വാല വീഡിയോ (നെറ്റ്ഫ്ലിക്സ്)

വിവാഹിതരായ ദമ്പതികളുടെ സ്വകാര്യ വീഡിയോ അടങ്ങുന്ന സിഡി മോഷണം പോയതിനെ കേന്ദ്രീകരിച്ചാണ് കഥ. രാജ്കുമാർ റാവു, ത്രിപ്തി ദിമ്രി, മല്ലിക ഷെരാവത്, വിജയ് റാസ്, അർച്ചന പുരൺ സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 6-ന് Netflix-ൽ റിലീസ് ചെയ്യും.

ആലിയയുടെ ജി​ഗ്ര

ബോളിവുഡ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാപാത്രമായത് ആലിയായിരുന്നു. ഡിസംബർ 6നാണ് റിലീസ്. വേദാങ് റെയ്ന, മനോജ് പഹ്വ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സോഫീസിൽ മോശം പ്രകടനമായിരുന്നു ചിത്രം നടത്തിയത്.

സിംഗം എഗെയ്ൻ

ബോളിവുഡ് സൂപ്പർ സ്റ്റാറുകൾ മത്സരിച്ച് അഭിനയിച്ച ആക്ഷൻ-പായ്‌ക്ക്ഡ് സിനിമ. ഡിസംബർ 27ന് പ്രൈം വീഡിയോയിലാണ് റിലീസ്. അജയ് ദേവ്ഗൺ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, കരീന കപൂർ ഖാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow