ഇഷ്ടം പറഞ്ഞപ്പോൾ 'ഞാൻ മാഡത്തിനെ അങ്ങനെ കണ്ടിരുന്നില്ലെ'ന്ന് വിഘ്നേഷ്; പ്രണയ കഥ തുറന്നു പറഞ്ഞ് നയൻ‌താര

Nov 16, 2024 - 16:43
 0  4
ഇഷ്ടം പറഞ്ഞപ്പോൾ 'ഞാൻ മാഡത്തിനെ അങ്ങനെ കണ്ടിരുന്നില്ലെ'ന്ന് വിഘ്നേഷ്; പ്രണയ കഥ തുറന്നു പറഞ്ഞ് നയൻ‌താര

സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിൽ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപോലെ പ്രതിസന്ധികൾ നേരിട്ടുള്ള നടിയാണ് നയൻതാര. ഇന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചു പലരും തലയിലേറ്റി നടക്കുന്നുണ്ടെങ്കിലും ഒരുകാലത്ത് നടി വലിയ രീതിയിൽ വിമർശകരുടെ കല്ലേറ് കൊണ്ടിരുന്നു. അന്ന് പ്രതിസന്ധികളിൽ തളരാതെ ഉറച്ച കാൽപ്പാടുകളുമായി നടി മുന്നോട്ടു പോയതിന്റെ വിജയമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന ഇന്നത്തെ താര പദവിയും, കൈ നിറച്ചുള്ള പടങ്ങളും, സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതവുമെല്ലാം. ഇപ്പോഴിതാ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമായുള്ള  പ്രണയത്തിന്റെ തുടക്കത്തെ കുറിച്ചും അത് ഒരു വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും മനസുതുറന്ന്  സംസാരിച്ചിരിക്കുകയാണ്നയൻതാര. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിലിന്റെ ട്രെയിലറിലാണ് പ്രണയത്തിന്റെ ആദ്യനാളുകളെ കുറിച്ച് നയൻതാര വെളിപ്പെടുത്തിയത്. 

 മക്കൾ സെൽവൻ വിജയ് സേതുപതിയും നയൻസും ജോഡികളായെത്തിയ ‘നാനും റൗഡി താൻ’ എന്ന സിനിമയിലൂടെയാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും തമ്മിൽ പ്രണയത്തിലായത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പോണ്ടിച്ചേരിയിലെ തെരുവുകളിൽ നടക്കുകയായിരുന്നു. എന്റെ ഷോട്ട് ആകാനായി ഞാൻ കാത്തിരുന്നു. വിജയ് സേതുപതിയുമായി വിക്കി സംസാരിക്കുന്നത് ഞാൻ കണ്ടു. അന്ന് എന്തുകൊണ്ടോ ഞാൻ വിക്കിയെ വെറുതെ നോക്കിനിന്നു. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും എന്നെ ഒരുപാട് ആകർഷിച്ചു.

ഷൂട്ടിം​ഗ് കഴിഞ്ഞപ്പോൾ വിക്കിയ്‌ക്ക് ഞാനൊരു മെസേജ് അയച്ചു. ഈ സെറ്റ് ഞാൻ ഒരുപാട് മിസ് ചെയ്യുമെന്ന് വിക്കിയോട് പറഞ്ഞു. എനിക്കും അതേ അനുഭവമാണ് ഉള്ളത് എന്നായിരുന്നു വിക്കിയുടെ മറുപടി. പ്രണയം തുറന്ന് പറഞ്ഞപ്പോൾ ഞാൻ മാഡത്തിനെ മറ്റൊരു രീതിയിലും കണ്ടിരുന്നില്ലെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞതായും നയൻതാര പറയുന്നു.

18-നാണ് നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. 2022 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ വീഡിയോ ഡോക്യുമെന്ററിയായിങ്ങിയിരുന്നില്ല. ഇതിനിടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നതിനെ കുറിച്ച് നയൻതാര വ്യക്തമാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow