ഒരു ഷേക്ക് ഹാൻഡ് കൊടുത്താൽ കയ്യിലെ വള ഊരി പോകുമോ? ആറാട്ടണ്ണന് കൈകൊടുക്കാത്തതിൽ വിമർശനം
ആറാട്ട് എന്ന ഒറ്റ മോഹൻലാൽ ചിത്രം കാരണം മലയാളികൾക്കാകെ പരിചിതനായി മാറിയ ആളാണ് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ആറാട്ട് എന്ന ചിത്രം ഹിറ്റായില്ലെങ്കിലും പിന്നീടങ്ങോട്ട് സന്തോഷ് വർക്കി എന്ന യൂട്യൂബർ കേരളത്തിൽ ഹിറ്റടിക്കുകയായിരുന്നു.
തുടക്കത്തിൽ സിനിമ നിരൂപണവുമൊക്കെയായി ഒതുക്കത്തിൽ പോയെങ്കിലും പിന്നീട് ആശാൻ വഴിവിട്ട പരാമർശങ്ങളുമായി കത്തി കയറുകയായിരുന്നു. വിവിധ താരങ്ങൾക്ക് എതിരായ മുഖമടച്ചാക്ഷേപങ്ങളും പ്രമുഖ നടിയെ ലിപ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞതൊക്കെ വലിയ വിവാദങ്ങൾ ആയിരുന്നു. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടി- നടന്മാർക്കെതിരെ അശ്ലീല പ്രയോഗങ്ങളും കുറ്റം പറയലുമൊക്കെയായി മുന്നോട്ട് പോകുകയാണ് കക്ഷിയിപ്പോൾ.
കഴിഞ്ഞ ദിവസം ആറാട്ട് അണ്ണൻ നടി ഐശ്വര്യയ്‌ക്ക് ഷേക്ക്ഹാൻഡ് കൊടുക്കാനായി കൈ നീട്ടുന്നതും എന്നാൽ പോകാൻ ധൃതിയിൽ നിൽക്കുന്ന ഐശ്വര്യ കൈ കൊടുക്കാതെ തിരിഞ്ഞുപോകുന്നതുമായ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഹലോ മമ്മി എന്ന ചിത്രം കാണാൻ അണിയറ പ്രവർത്തകർക്കൊപ്പം തിയേറ്ററിലെത്തിയതായിരുന്നു താരം. എന്തയാലും വീഡിയോ വൈറലായതോടെ ഐശ്വര്യയ്ക്ക് കൈയടിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ആറാട്ട് അണ്ണൻ ഒരു പൊതുശല്യമാണെന്നും ഐശ്വര്യ ചെയ്തത് നല്ല കാര്യമാണെന്നും മിക്കവരും കമന്റ് ആയി എഴുതുന്നു. മിക്കവാറും ഷേക്ക്ഹാൻഡ് കൊടുക്കാതെ പോയതോടെ പക മൂത്ത് നടിക്ക് ജാഡയാണെന്ന് പറഞ്ഞ് ഒരു വീഡിയോ വരാൻ സാധ്യത ഉണ്ടെന്ന് മറ്റു ചിലർ സൂചന നൽകുന്നുണ്ട്. അതേസമയം ആറാട്ട് അണ്ണനെ പിന്തുണച്ചും നടിയെ കുറ്റപ്പെടുത്തിയും മറ്റുചിലർ കമന്റ് ചെയ്യുന്നുണ്ട്. ഒരു ഷേക്ക് ഹാൻഡ് കൊടുത്താൽ കയ്യിലെ വള ഊരി പേകുമോ, പണം മുടക്കി സിനിമ കാണുന്നവരോട് ജാഡ കാണിക്കരുത് എന്നിങ്ങനെയാണ് വീഡിയോയ്‌ക്ക് താഴെ വരുന്ന കമന്റുകൾ. അതുപോലെ സന്തോഷ് വർക്കിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇയാളൊരു പൊതുശല്യമാണെന്നും ഐശ്വര്യ ചെയ്തത് നല്ല കാര്യമാണെന്നും ചിലർ പറയുന്നു.
അതേസമയം വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് സന്തോഷ് വർക്കി തന്നെ തുറന്നുപറഞ്ഞിരുന്നു. ‘നല്ല ഉദ്ദേശ്യത്തോടെ മാത്രമാണ് ഞാൻ അവർക്ക് കൈ കൊടുത്തത്. തിരക്കുകൾ കാരണം അത് ശ്രദ്ധിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിന് വളരെ മോശമായ രീതിയിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. അനാവശ്യമായ ട്രോളുകളും പരിഹാസങ്ങളും ഒരുപാട് വിഷമമുണ്ടാക്കി. സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ഇന്നുവരെയും ഇവിടെയുള്ളവർ പഠിച്ചിട്ടില്ല’- എന്നായിരുന്നു സന്തോഷ് വർക്കിയുടെ വാക്കുകൾ.
What's Your Reaction?