മധുരമില്ലാതെന്ത് ദീപാവലി! പഞ്ചസാര പേടിയില്ലാതെ കഴിക്കാൻ പറ്റുന്ന ഉഗ്രൻ ലഡ്ഡു ഇതാ..
ദീപാവലി രുചികരമായ മധുരപലഹാരങ്ങളുടെ ആഘോഷം കൂടിയാണ്. എന്നാൽ അപ്പോഴും മധുരത്തെ മാറ്റി നിർത്തി ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്നരാണോ നിങ്ങൾ. എങ്കിൽ അത്തരക്കാർക്കുള്ള ഒരു റെസിപ്പിയാണിത്. ആരോഗ്യം മെച്ചപ്പെടുത്താനും പഞ്ചസാരയുടെ പേടിയില്ലാതെ കഴിക്കാനും പറ്റുന്ന ഒരു ദീപാവലി സ്പെഷ്യൽ ലഡ്ഡു തയാറാക്കാം.
ചേരുവകൾ
1. 1 കപ്പ് ഓട്സ്
2. 1/2 കപ്പ് ബദാം
3. 1 ടീസ്പൂൺ നെയ്യ്
4. 1 കപ്പ് ശർക്കര
5 ഏലയ്‌ക്കാപ്പൊടി
പാകം ചെയ്യുന്ന വിധം
ഒരു കപ്പ് ഓട്സ് പാനിലേക്ക് മാറ്റി ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ശേഷം ഇത് നല്ല രീതിയിൽ പൊടിച്ച് മാറ്റിവെക്കാം. ഇതുപോലെ അരക്കപ്പ് ബദാമും വറുത്തെടുക്കുക. ഇത് ചെറുതരികളായി പൊടിച്ചെടുത്താൽ മതിയാകും. ഇതിനുശേഷം പാനിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് ശർക്കര ചേർത്ത് ഇത് പാനിയാക്കി മാറ്റണം. ഇനി പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, ബദാം എന്നിവ ശർക്കരപാനിയുമായി ചേർക്കുക. ഇതിലേക്ക് ഒരു നുള്ള് ഏലയ്‌ക്ക പൊടികൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഈ മിശ്രിതം കൈകൊണ്ട് ചെറു ഉരുളകളാക്കി മാറ്റിയാൽ ലഡ്ഡു തയാർ. ഇത് തണുത്ത ശേഷം കഴിക്കാവുന്നതാണ്.
സാധാരണ ലഡ്ഡുവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെയധികം പോഷകഗുണമുള്ള പലഹാരം കൂടിയാണിത്. ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവയെല്ലാം ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാൽ ദീപാവലിക്ക് ഈ റെസിപ്പി ഉറപ്പായും പരീക്ഷിക്കാം.
What's Your Reaction?