കൂടെ അഭിനയിച്ചവര്‍ ഒക്കെ ഭേദം; ഷാരൂഖിന്‍റെ മകളുടെ പരസ്യ വീഡിയോയ്ക്ക് വൻ വിമർശനം

Nov 23, 2024 - 19:30
 0  2
കൂടെ അഭിനയിച്ചവര്‍ ഒക്കെ ഭേദം; ഷാരൂഖിന്‍റെ മകളുടെ പരസ്യ വീഡിയോയ്ക്ക് വൻ വിമർശനം

മുംബൈ: ബോളിവുഡിൽ നെപ്പോ കിഡുകള്‍ എന്ന് വിളിക്കുന്ന താരങ്ങളുടെ മക്കള്‍ എപ്പോഴും വിമര്‍ശനം നേരിടാറുണ്ട്. ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാനും ഇത്തരം ട്രോളുകളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും മുക്തയല്ല. വെറോണിക്കയായി അഭിനയിച്ച ദി ആർച്ചീസ് (2023) എന്ന ഒടിടി സിനിമയില്‍ സുഹാനയുടെ അഭിനയ അരങ്ങേറ്റത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചത്. 

ഒരു വർഷത്തിന് ശേഷം, സുഹാന വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇത്തവണഒരു സ്മാർട്ട്‌ഫോൺ പരസ്യത്തിലാണ് താരപുത്രി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ പരസ്യത്തിന്‍റെ വീഡിയോ ഇറങ്ങിയതിന് പിന്നാലെ വ്യാപകമായ ട്രോളാണ് നടി നേരിടുന്നത്. 

സുഹാനയുടെ ഡയലോഗോടെ തുടങ്ങുന്ന പരസ്യ ചിത്രം പ്രധാനമായും ഫീച്ചര്‍ ചെയ്യുന്നത് സുഹാനയുടെ നൃത്തമാണ്. എന്നാല്‍ സുഹാനയുടെ ഈ പരസ്യം പോരാ എന്നാണ് വ്യാപകമായി സോഷ്യല്‍ മീഡിയ ചര്‍ച്ച നടക്കുന്നത്, നിരവധി നെറ്റിസൺസ് സുഹാനയുടെ സ്‌ക്രീൻ പ്രസന്‍സിനെ  വിമർശിച്ചു. 

“അവൾക്ക് നെഗറ്റീവ് സ്‌ക്രീൻ പ്രെസന്‍സാണ്”, “അവളുടെ പിതാവിന് അവൾക്കായി ലോബി ചെയ്യാം, പക്ഷേ ഷാരൂഖിന്‍റ ഓറ ഒരിക്കലും അവളില്‍ ഇല്ല” തുടങ്ങിയ കമന്‍റുകളാണ് ഈ വീഡ‍ിയോ പങ്കിട്ട ഒരു റെഡ്ഡീറ്റ് പോസ്റ്റില്‍ വരുന്നത്.  സുഹാനയുടെ കൂടെ അഭിനയിച്ചവര്‍ ആവളെക്കാള്‍ സ്ക്രീനില്‍ തിളങ്ങി നില്‍ക്കുന്നുവെന്നാണ് ചിലരുടെ അഭിപ്രായം എന്തായാലും. വിമര്‍ശനങ്ങളാണ് ഏറെയും ഈ പരസ്യ ചിത്രത്തില്‍ ഉയരുന്നത്. 


വിമർശനങ്ങൾക്കിടയിലും സുഹാന അടുത്ത ചിത്രത്തിനായി ഒരുങ്ങുന്നുവെന്നാണ് വിവരം കിംഗ് എന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം സുഹാന അഭിനയിക്കും. ഒരു പെൺകുട്ടിയുടെ ഉപദേശകനാകുന്ന സങ്കീർണ്ണമായ ഡോണിന്‍റെ കഥയാണ് ചിത്രം ഷാരൂഖ് ഖാനെ ടൈറ്റിൽ വേഷം അവതരിപ്പിക്കും. ചിത്രത്തിൽ അഭയ് വർമയ്‌ക്കൊപ്പം അഭിഷേക് ബച്ചനും നെഗറ്റീവ് റോളിൽ അഭിനയിക്കും. സുജയ് ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow