ആദ്യം കന്നഡക്കാരി, പിന്നെ അമൃത, മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ? ബാലയുടെ ആദ്യ വിവാഹരേഖ പുറത്ത്

Sep 29, 2024 - 21:14
 0  1
ആദ്യം കന്നഡക്കാരി, പിന്നെ അമൃത, മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ? ബാലയുടെ ആദ്യ വിവാഹരേഖ പുറത്ത്

നടന്‍ ബാലയും മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദം വാർത്തയാകുമ്പോൾ നടന്റെ ആദ്യവിവാഹമാണ് വീണ്ടും ചർച്ചയാകുന്നത്. തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാല, ചന്ദന സദാശിവ എന്നൊരു യുവതിയെ വിവാഹം ചെയ്തിരുന്നുവെന്നും കള്ളം പറഞ്ഞാണ് തന്നെ വിവാഹം ചെയ്തതെന്നും അമൃത കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് ഹിമ നിവേദ് കൃഷ്ണ എന്ന യുവതി. വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകളും അവർ പങ്കുവച്ചിട്ടുണ്ട്. ബാലയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹർജിയുടെ ഒരു ഭാഗമാണ് പോസ്റ്റില്‍ പങ്കുവച്ചത്. 2008 ലാണ് പെറ്റീഷൻ എന്നാണ് സൂചന . 2010ലായിരുന്നു ബാല- അമൃത വിവാഹം.

” ”ചന്ദന സദാശിവ ” എന്നൊരു പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോഴ്സ് ചെയ്ത്, അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ അമൃത എന്ന പത്തൊൻപതുകാരിയെ വിവാഹം ചെയ്ത ബാല കുമാർ ചെയ്തത് ശരിയായിരുന്നോ? ഈ പറഞ്ഞത് തെറ്റാണെങ്കിൽ ബാല തിരുത്തട്ടെ..നിയമനടപടികൾ സ്വീകരിക്കട്ടെ… അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ? അമൃതയുടെ വ്യക്തിജീവിതത്തിലേക്ക് കോലിടുന്നവർ ഇതിനുത്തരം പറയൂ.

എല്ലാ മാസത്തിലെയും രണ്ടാംശനി അമൃതക്ക് മെയിൽ അയച്ച ശേഷം കോടതിയിലെത്തി മകളെ കാണാമെന്ന കോടതി വിധിയിരിക്കെ ആദ്യ രണ്ടു തവണയും നിങ്ങളെ കാത്ത് കോടതിയിൽ മകളെയും കൂട്ടി അമ്മയെത്തി. അന്നും നിങ്ങളെത്തിയില്ല.അതിന് കോടതിയിൽ രേഖകളില്ലേ?പിന്നീട് ഇന്നേവരെ ഒരൊറ്റ തവണയെങ്കിലും നിങ്ങൾ മകളെ പോയി കണ്ടിട്ടുണ്ടോ? എന്നും യുവതി കുറിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow