'ഒന്നിച്ചുള്ള പോക്ക് നടക്കില്ല'; ഡിവോഴ്‍സിൽ നിലപാട് ആവർത്തിച്ച് ധനുഷും ഐശ്വര്യ രജനികാന്തും

Nov 21, 2024 - 19:48
 0  3
'ഒന്നിച്ചുള്ള പോക്ക് നടക്കില്ല'; ഡിവോഴ്‍സിൽ നിലപാട് ആവർത്തിച്ച് ധനുഷും ഐശ്വര്യ രജനികാന്തും

നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോര്‍ട്ട് ചര്‍ച്ചയായി മാറിയിരുന്നു. ചെന്നൈ കുടുംബ കോടതിയിൽ ഹാജരായിരിക്കുകയാണ് താരവും ഐശ്വര്യയും. ഒന്നിച്ച് ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതി‌യെ ബോധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വിധി നവംബര്‍ 27നും ആയിരിക്കും.

സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഡിവോഴ്‍സാകുന്നു എന്ന് ധനുഷും ഐശ്വര്യും വ്യക്തമാക്കിയത്. 2004 നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ലിംഗ, യാത്രയെന്നാണ് മക്കളുടെ പേരുകള്‍.

ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് ഇങ്ങനെ- സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യൂദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും  ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow