അങ്ങനെയൊരു സിനിമയുള്ളത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല; ബോളിവുഡ് പടം എന്ന വാർത്ത തള്ളി ബേസിൽ ജോസഫ്

Nov 17, 2024 - 17:23
 0  4
അങ്ങനെയൊരു സിനിമയുള്ളത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല; ബോളിവുഡ് പടം എന്ന വാർത്ത തള്ളി ബേസിൽ ജോസഫ്

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരു ബോളിവുഡ് പടം പിറക്കുന്നു എന്ന വാർത്ത വലിയ ആകാംഷയോടെയാണ് സിനിമാ പ്രേമികളും ഏറ്റെടുത്തത്. രൺവീർ സിങ്ങിനെ നായകനാക്കി ശക്തിമാൻ സിനിമയാകുന്നു എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ സൂചിപ്പിച്ചത്. എന്നാൽ ഈ ബേസിൽ ചിത്രം പിന്നീട് ഈ ചിത്രം നിർത്തിവെച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബേസിൽ ജോസഫ് തന്നെ.

 സൂക്ഷ്മദർശിനിയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖ പരിപാടിയിൽ മിന്നൽ മുരളി 2 , ശക്തിമാൻ എന്നീ സിനിമകളെക്കുറിച്ച് അവതാരക ചോദ്യം ഉന്നയിക്കുകയായിരുന്നു. ഇതിൽ രണ്ടിനെയും കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ബേസിലിന്റെ മറുപടി. രണ്ട് സിനിമകളും അനൗൺസ് ചെയ്യാത്തതാണ്. അങ്ങനെയൊരു സിനിമയുള്ളത് തന്നെ താൻ എവിടെയും പറഞ്ഞിട്ടില്ല എന്നുമായിരുന്നു  ബേസിലിന്റെ മറുപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow