ബിഗ്‌ബോസ് താരം ‘പരീക്കുട്ടി’ ലഹരി മരുന്നുമായി പിടിയിൽ; സുരക്ഷയ്ക്കായി കാറിൽ 2 പിറ്റ്ബുൾ നായകളും

Nov 17, 2024 - 16:34
 0  4
ബിഗ്‌ബോസ് താരം ‘പരീക്കുട്ടി’ ലഹരി മരുന്നുമായി പിടിയിൽ;  സുരക്ഷയ്ക്കായി കാറിൽ 2 പിറ്റ്ബുൾ നായകളും

നടൻ പരീക്കുട്ടി ലഹരി മരുന്നുമായി യാത്രചെയ്തത് പിറ്റ്ബുൾ നായയുടെ സുരക്ഷാ വലയത്തിൽ. കഴിഞ്ഞ ദിവസം എക്‌സൈസ് വാഹന പരിശോധനയിൽ ആണ് എംഡിഎംഎയും കഞ്ചാവുമായി സിനിമ- ബിഗ് ബോസ് താരവും സുഹൃത്തും പിടിയിലായത്. പിറ്റ്ബുൾ നായയും കുഞ്ഞും വാഹനത്തിലുണ്ടായിരുന്നതിനാൽ ഏറെ സാഹസികമായാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.

പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി എസ് ഫരീദ്ദുദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) എന്നിവരാണ് മൂലമറ്റം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽനിന്ന് 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവും കണ്ടെടുത്തു.

മലയാളം റിയാലിറ്റി ഷോയായ ‘ബിഗ് ബോസി’ലെ മത്സരാർഥിയായിരുന്നു പരീക്കുട്ടി.
സാമൂഹികമാദ്ധ്യമങ്ങളിൽ ‘പരീക്കുട്ടി പെരുമ്പാവൂർ’ എന്ന പേരിലാണ് ഫരീദുദ്ദീൻ അറിയപ്പെട്ടത്. ഗായകായ ഇയാൾ ടിക് ടോകിലൂടെയാണ് ശ്രദ്ധനേടിയത്. ഒമർലുലുവിന്റെ ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയിൽ മുത്തലിബ് എന്ന കഥാപാത്രത്തിലൂടെ സിനിമയിലും എത്തി. ഒമർലുലുവിന്റെ തന്നെ മറ്റൊരു ചിത്രമായ ‘അഡാർ ലൗ’വിലും പ്രധാനപ്പെട്ട വേഷം ചെയ്തിട്ടുണ്ട്. ‘പട്ടിക്കാട് ഫിറോസ്’ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയിൽ പരീക്കുട്ടി അവതരിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow