ഹോട്ടൽ മുറിയിൽ വച്ച് ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു; ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതിയുമായി നടി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ വലിയ കോലാഹലങ്ങൾ തന്നെ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ സംഭവിച്ച തുറന്നുപറച്ചിലുകൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പല സ്ത്രീകളുടെയും തുറന്നുപറച്ചിലുകളിൽ മുതിർന്ന സംവിധായകൻ മുതൽ പുതിയ തലമുറയിലെ നടന്മാർ വരെ വീണു കഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ നടനും മുതിർന്ന സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ നടി ഉയർത്തിയ ലൈംഗിക പീഡന പരാതിയാണ് ചർച്ചയാവുന്നത്.
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമ ഷൂട്ടിങ്ങിനിടെ തന്നോട് ലൈംഗിക അതിക്രമം നടത്തി എന്നും 2007ൽ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു എന്നുമാണ് നടി പരാതിപ്പെട്ടിരിക്കുന്നത്. സംഭവങ്ങൾ പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാരംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി എന്നും നടി പറയുന്നു. സിനിമയിലെ പ്രബലർ ആയതുകൊണ്ട് തന്നെ ഭയം കൊണ്ടാണ് ഇതുവരെയും പരാതി നൽകാൻ തയ്യാറാകാതിരുന്നതെന്നും നടി വ്യക്തമാക്കി.
അതേസമയം ഇതുവരെ മുകേഷ് അടക്കം ഏഴുപേർക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്. ആലുവ സ്വദേശിനിയായ നടിയാണ് പരാതിക്കാരി.
What's Your Reaction?