മമ്മൂക്കയുടെ ബസൂക്ക എന്തുകൊണ്ട് വൈകുന്നു; റിലീസ് മിക്കവാറും 2025ൽ

Oct 21, 2024 - 18:47
 0  10
മമ്മൂക്കയുടെ ബസൂക്ക എന്തുകൊണ്ട് വൈകുന്നു;  റിലീസ് മിക്കവാറും 2025ൽ

മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് വൈകിയേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഓണം റീലീസായി സെപ്റ്റംബറില്‍ മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാൻ ആലോചനയുണ്ട് എന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബസൂക്ക തിയറ്ററുകളില്‍ എത്താത്തതില്‍ സിനിമയുടെ ആരാധകര്‍ നിരാശരായി. മലയാളം കാത്തിരിക്കുന്ന ചിത്രം എന്തുകൊണ്ടാണ് വൈകുന്നതെന്നത് വ്യക്തമല്ല. 2025ലായിരിക്കും മിക്കവാറും തിയറ്ററുകളില്‍ മമ്മൂട്ടി ചിത്രം എത്തുക എന്നാണ് നിലവിലെ സൂചന.

ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow