അത് ഫഹദിന് മാത്രം പറയാൻ കഴിയുന്ന കാര്യം; ആ ധൈര്യം ഇവിടെ മറ്റാർക്കും ഇല്ല: ഉർവശി
തലമുറകൾ മാറുമ്പോഴും മലയാളത്തിനു ഒഴിച്ച്കൂടാനാവാത്ത പ്രതിഭയായി തുടരുന്ന നടിയാണ് ഉർവശി. ഉരയ്ക്കും തോറും മാറ്റുകൂടുന്ന പൊന്നു പോലെ താരത്തിന്റെ കലയോടുള്ള അഭിനിവേശവും വ്യത്യസ്തമായ വേഷങ്ങൾ അഭിനയിച്ച് വെള്ളിത്തിരയിൽ ഫലിപ്പിക്കാനുള്ള കഴിവും കൂടിക്കൂടി വരികയാണ്. ഇപ്പോൾ ഇതാ ഇന്ത്യൻ സിനിമയിൽ തന്നെ മലയാള സിനിമയുടെ മറ്റൊരു അഭിമാന മുഖമായ ഫഹദ് ഫാസിലിനെ കുറിച്ച് ഉർവശി പറഞ്ഞ കാര്യങ്ങളാണ് സിനിമ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. മറ്റു നടന്മാർ താൻ സ്വയം ഹീറോയും സ്റ്റാറും ആണെന്ന് പറയുമ്പോൾ അതിൽനിന്നും വ്യത്യസ്തമായി താനൊരു ആക്ടർ ആണെന്ന് ഫഹദ് പറയുന്നിടത്താണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നും ഉർവശി പറയുന്നു.
ആക്ഷൻ റോളുകൾ അധികം ചെയ്യാതെയാണ് ഫഹദ് ഇന്നു കാണുന്ന പോപ്പുലാരിറ്റിയിൽ എത്തിയത്. മറ്റു നടന്മാർ ആക്ഷൻ റോളുകൾ മാത്രം ചെയ്യുന്നു. പലരും സ്റ്റാർഡം ഉയർത്താനും അഭിനേതാവ് എന്ന നിലയിൽ പാനിന്ത്യൻ ലെവലിലേക്ക് എത്താനും വേണ്ടി ആക്ഷൻ റോളുകൾ ചെയ്യുമ്പോൾ വളരെ വ്യത്യസ്തനാണ് ഫഹദ്.
മാത്രവുമല്ല 'താൻ സ്റ്റാർ അല്ല തന്നെ ഒരു ആക്ടറായി കാണൂ' എന്നാണ് ഫഹദ് പറയാറുള്ളത്. ഇത്തരമൊരു ധൈര്യം ഫഹദിൽ മാത്രമേ താൻ കണ്ടിട്ടുള്ളൂ എന്നും ഇതുതന്നെയാണ് ഈ ജനറേഷനിലെ മറ്റു താരങ്ങളിൽ നിന്നും ഫഹദിനെ വ്യത്യസ്തനാക്കുന്നത് എന്നും ഉർവശി പറയുന്നു. അങ്ങനെ നോക്കുമ്പോൾ റിയൽ പാനിന്ത്യൻ ആക്ടർ ഫഹദ് തന്നെ എന്നാണ് തന്റെ അഭിപ്രായം എന്നും ഉർവശി പറയുന്നു
What's Your Reaction?