കായലിന്റെ നടുക്ക് വിവാഹ വാര്‍ഷിക ആഘോഷം നടത്തി നടി അമല പോള്‍; മുൻ കാമുകന്മാരെ കുത്തി കുറിപ്പും
വിവാഹ വാര്‍ഷിക ആഘോഷം ഗംഭീരമാക്കി അമല പോള്‍. കുമരകത്താണ് ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പവും കുഞ്ഞ് ഇളെയ്ക്കൊപ്പവും അമല വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കായലിന് നടുക്ക് ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു വിവാഹവാര്‍ഷിക ആഘോഷം. ഇതിന്‍റെ ദൃശ്യങ്ങള്‍ നടി തന്നെ പുറത്തുവിട്ടിട്ടുണ്ട്.
2023 നവംബര്‍ 30ന് ആയിരുന്നു അമലയുടെ വിവാഹം. വിവാഹ വാര്‍ഷിക ആഘോഷ വീഡിയോയ്ക്കൊപ്പം മനോഹരമായ വരികളും അമല പങ്കുവച്ചിട്ടുണ്ട്. "എന്‍റെ അമേസിംഗ് ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ. കുമരകത്തെ അപ്രതീക്ഷിതമായ ആഘോഷം എന്നെ ഓര്‍മ്മിപ്പിച്ചത് പ്രണയം അനുദിനം നിലനിർത്തുന്ന ഒരു മനുഷ്യനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതിയാണ് എന്നതാണ്. ആദ്യമായി പ്രണയം പറഞ്ഞത് മുതല്‍ ഈ മധുരകരമായ സർപ്രൈസ് വരെ, സ്നേഹം പ്രകടിപ്പിക്കുന്നതില്‍ ഇദ്ദേഹം ആത്മാര്‍ത്ഥ കാണിക്കുന്നു. ഈ സാഹസികതയും ചിരിയും സ്നേഹവും ജീവിതകാലം നിലനില്‍ക്കുന്നത് എന്‍റെ മുന്‍ കാമുകന്മാര്‍ എല്ലാം കാണട്ടെ" എന്നാണ് അമല എഴുതിയിരിക്കുന്നത്.
ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്.
What's Your Reaction?