ശബ്ദം പോലും ഒരേ പോലെ! അതേ കണ്ണുകളും! പാകിസ്താനിലുമുണ്ട് ഐശ്വര്യ റായ്; പക്ഷേ താരതമ്യം ചെയ്യല്ലേ ആള് കലിപ്പാകും

Dec 14, 2024 - 15:26
 0  2
ശബ്ദം പോലും ഒരേ പോലെ! അതേ കണ്ണുകളും! പാകിസ്താനിലുമുണ്ട് ഐശ്വര്യ റായ്; പക്ഷേ താരതമ്യം ചെയ്യല്ലേ ആള് കലിപ്പാകും

തിളങ്ങുന്ന കണ്ണുകളുള്ള ലോകസുന്ദരി , ഐശ്വര്യ റായ് ഇന്ത്യയ്‌ക്ക് സ്വന്തമാണ് . എന്നാൽ പാകിസ്താനുമുണ്ട് ഐശ്വര്യ റായിയുടെ കുഞ്ഞുപ്പതിപ്പായി ഒരു സുന്ദരി, പേര് കൻവാൾ ചീമ . ഇംപാക്ട് മീറ്റർ എന്ന സ്ഥാപനത്തിന്റെ സിഇഒയാണ് പാക്കിസ്ഥാനി ബിസിനസ് വനിതയായ കൻവാൾ ചീമ.

മുഖസാദൃശ്യം മാത്രമല്ല, ശബ്ദം പോലും ഐശ്വര്യയുടേതിനു സമാനമാണ് . ഇസ്ലാമാബാദ് സ്വദേശിയായ കൻവാൾ ഇടയ്‌ക്ക് മാതാപിതാക്കളോടൊപ്പം സൗദി റിയാദിലേക്ക് താമസം മാറിയിരുന്നു . എങ്കിലും ഇപ്പോൾ കുടുംബവുമൊത്ത് പാകിസ്താനിലേക്ക് മടങ്ങി. ഐശ്വര്യയ്‌ക്ക് സമാനമായ ഐ മേക്കപ്പാണ് ഈ പാക് സുന്ദരിയ്‌ക്ക്. ഹെയർ സ്റ്റൈലും അങ്ങനെ തന്നെ.

നേരത്തെ ഒരു അഭിമുഖത്തിൽ കൻവാലിനോട് ഐശ്വര്യയുമായുള്ള അസാധാരണമായ സാമ്യത്തെക്കുറിച്ചും ശബ്ദത്തെക്കുറിച്ചും ചോദിച്ചിരുന്നു. എന്നാൽ കൻവാൾ ചോദ്യത്തിന് ഉത്തരം നൽകാൻ വിസമ്മതിച്ചു. “നിങ്ങൾ എന്റെ സംസാരം ശരിക്കും ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ, എന്റെ രൂപത്തിന് പകരം എന്തുകൊണ്ട് അത് ചർച്ച ചെയ്തുകൂടാ?” എന്നായിരുന്നു കൻവാളിന്റെ ഉത്തരം. ഇത്തരത്തിലുള്ള താരതമ്യം ഇഷ്ടപ്പെടുന്നില്ലെന്നു പരസ്യമായി വ്യക്തമാക്കുകയായിരുന്നു അവർ.

What's Your Reaction?

like

dislike

love

funny

angry

sad

wow