ഒന്നും രണ്ടുമല്ല, 95 ദിവസം! ഷാരൂഖ് ഖാനെ കാണാൻ ഫാൻ ബോയ് കുടുംബവും ജോലിയും മാറ്റിവെച്ച് കാത്തിരുന്നു, ഒടുവിൽ പിറന്നാൾ ദിനത്തിൽ ദർശനം

Nov 2, 2024 - 19:12
 0  12
ഒന്നും രണ്ടുമല്ല, 95 ദിവസം!  ഷാരൂഖ് ഖാനെ കാണാൻ ഫാൻ ബോയ് കുടുംബവും ജോലിയും മാറ്റിവെച്ച് കാത്തിരുന്നു, ഒടുവിൽ പിറന്നാൾ ദിനത്തിൽ ദർശനം


ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാന്റെ അമ്പത്തിയൊമ്പതാം ജന്മദിനമാണിന്ന്. പതിവുപോലെ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയായ മന്നത്തിന് മുന്നിൽ ആയിരങ്ങളാണ് ഷാരൂഖിനെ നേരിട്ട് കാണാനും ആശംസകൾ അർപ്പിക്കാനും എത്തിയിരിക്കുന്നത്. എന്നാൽ ഷാരൂഖിനെ ഒരു നോക്ക് കാണുന്നതിനായി കഴിഞ്ഞ 95 ദിവസമായി മന്നത്തിന് മുന്നിൽ ഒരാൾ നിൽക്കുന്നുണ്ട്.

ജാർഖണ്ഡ് സ്വദേശിയായ ഇയാളെ എൻഡിടിവിയാണ് പരിചയപ്പെടുത്തിയത്. ജാർഖണ്ഡിൽ കമ്പ്യൂട്ടർ സെന്റർ നടത്തുന്ന ഇയാൾ ഷാരൂഖിനെ കാണുന്നതിനായാണ് മുംബൈയിൽ എത്തിയത്. മന്നത്തിന് മുന്നിൽ കഴിഞ്ഞ 95 ദിവസമായി ഷാരൂഖിനെ കാണാനായി നിൽക്കുകയാണ് ഇയാൾ.

ഷാരൂഖിനെ കാണുന്നതുവരെ മന്നത്തിന് മുന്നിൽ നിന്ന് താൻ പോകില്ലെന്നും തന്റെ ഗ്രാമത്തിലെ കമ്പ്യൂട്ടർ സെന്റർ അടച്ചിട്ടിട്ടാണ് താൻ മുംബൈയിൽ എത്തിയതെന്നും ഇയാൾ എൻഡിടിവിയോട് പറഞ്ഞു. 'ഷാരൂഖ് എന്നെ കണ്ടില്ലെങ്കിലും അദ്ദേഹത്തെ ഞാൻ കാണും.'-ആരാധകൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. 95 ദിവസമായി വരുമാനമില്ലാതെയാണ് താൻ ഇവിടെ നിൽക്കുന്നതെങ്കിലും ആ നഷ്ടം സഹിക്കാൻ താൻ തയ്യാറാണെന്നും ഷാരൂഖിനെ കാണാനുള്ള തന്റെ ആഗ്രഹത്തിന് ഭാര്യയും അമ്മയും സഹോദരനും പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്ക് തന്റെ കാർ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ ജവാനും പത്താനുമൊന്നും അത്ര താൽപ്പര്യമില്ലെന്നും എന്നാൽ 90കളിലെ സിനിമകളോടാണ് കൂടുതൽ താൽപ്പര്യമെന്നും അയാൾ പറഞ്ഞതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow