‘ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിത യാത്ര'; നയൻതാരയുടെ പ്രണയവും കല്യാണവും ഇനി നെറ്ഫ്ലിക്സിൽ കാണാം..

Oct 31, 2024 - 19:20
 0  4
‘ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിത യാത്ര';  നയൻതാരയുടെ പ്രണയവും കല്യാണവും ഇനി നെറ്ഫ്ലിക്സിൽ കാണാം..

ഓരോ സെലിബ്രിറ്റി കല്യാണവും അവർക്കൊപ്പം ആഘോഷിക്കുന്ന ആൾക്കാരാണ് പ്രേക്ഷകർ. ജനപ്രിയ താരങ്ങളുടെ കല്യാണം ആണ് കഴിയുന്നതെങ്കിൽ വാരങ്ങളോളം ഇതിന്റെ വീഡിയോകളും റീലുകളും ചിത്രങ്ങളുമൊക്കെയായി സൈബർ ഇടങ്ങളിൽ ഒരേ ആഘോഷമാണ്. ഇത്തരത്തിൽ പ്രേക്ഷകർക്ക് കൂടുതൽ ചിത്രങ്ങളും വീഡിയോകളും കാണാനോ ആസ്വദിക്കാനോ കഴിയാതെ പോയ ഒരു വൻ താര വിവാഹമായിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും വിവാഹം.

ഇന്ത്യൻ സിനിമയിലെ ഷാരൂഖാൻ അടക്കമുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ഒന്നോ രണ്ടോ ചിത്രങ്ങൾ പുറത്തുവിട്ടതല്ലാതെ കൂടുതൽ ആരും ഒന്നും കാണാതെ പോയതിന് ചില പിന്നാമ്പുറ കഥകൾ ഉണ്ട്. വിവാഹം ഇപ്പോഴും സസ്പെൻസ് ആയി ഇരിക്കാൻ കാരണം പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സ് ഇത് ഡോക്യുമെന്റ് ചെയ്ത് പുറത്തിറക്കാൻ ഇരിക്കുന്നത് കൊണ്ടാണ്. 2022ൽ നടന്ന കല്യാണത്തെ സംബന്ധിക്കുന്ന ഡോക്യുമെന്ററി ചില കാരണങ്ങളാൽ കാലതാമസം ഉണ്ടാക്കി എന്നും എന്നാൽ ഇപ്പോൾ  നവംബർ 18-ന്  ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന വർത്തയാണിപ്പോൾ പുറത്തുവരുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുളളതാണ് ഡോക്യുമെന്ററി.

വീഡിയോ റിലീസ് ചെയ്യുന്ന വിവരം അറിയിച്ചുകൊണ്ട് ഒരു പോസ്റ്റും നെറ്റ്ഫ്ലിക്സ് പങ്കുവച്ചിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച് റെഡ് കാർപ്പറ്റിൽ നിൽക്കുന്ന നയൻതാരയുടെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ‘ലേഡി സൂപ്പർ സ്റ്റാറിന്റെ ജീവിത യാത്ര കാണുക’ എന്നാണ് നെറ്റ്ഫ്ലിക്സിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ കുറിച്ചിരിക്കുന്നത്. നയൻതാരയുടെ സിനിമാ ജീവിതവും പ്രണയവും വിവാഹവുമൊക്കെയാണ് വീഡിയോയിൽ ഉണ്ടാവുക.

What's Your Reaction?

like

dislike

love

funny

angry

sad

wow