ദുൽഖർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു; ഒരുങ്ങുന്നത് ആര്‍ഡിഎക്സ് സംവിധായകന്‍ നഹാസ് ഹിദായത്തിന്റെ അടുത്ത ഹിറ്റ്

Nov 22, 2024 - 20:59
 0  2
ദുൽഖർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു; ഒരുങ്ങുന്നത് ആര്‍ഡിഎക്സ് സംവിധായകന്‍ നഹാസ് ഹിദായത്തിന്റെ അടുത്ത ഹിറ്റ്

ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ വര്‍ഷം കേരള ബോക്സോഫീസിലെ വന്‍ വിജയമായ ആര്‍ഡിഎക്സിന്റെ  സംവിധായകന്‍ നഹാസ് ഹിദായത്തിന്റെ പടത്തിലൂടെ താരം വമ്പൻ തിരിച്ചുവരവ് നടത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ തന്നെ. അടുത്ത് തന്നെ ചിത്രം ഉണ്ടാകുമെന്നും അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നുമാണ് സംവിധായകൻ പറഞ്ഞത്.

 അതേസമയം ദുൽഖർ നായകനായി ഇറങ്ങിയ ലക്കി ഭാസ്കർ ആഗോളതലത്തിൽ 150 കോടിയും കടന്ന് മുന്നേറുകയാണ്. ഇതോടെ തെലുങ്കിൽ സൂപ്പർ സ്റ്റാർ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ദുൽഖർ.
2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു. ഇതിനിടയിൽ നാഗ് അശ്വിൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898' എഡിയിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow