‘നിന്നോടല്ലെ പട്ടി എന്നെ വിളിക്കരുതെന്ന് പറഞ്ഞത്’; ഫോൺ എടുത്തുടൻ ആ സംവിധായകൻ അങ്ങനെ പറഞ്ഞു: മനു ലാൽ

Oct 30, 2024 - 21:21
 0  14
‘നിന്നോടല്ലെ പട്ടി എന്നെ വിളിക്കരുതെന്ന് പറഞ്ഞത്’; ഫോൺ എടുത്തുടൻ ആ സംവിധായകൻ അങ്ങനെ പറഞ്ഞു: മനു ലാൽ

വന്‍ പ്രേക്ഷകപ്രീതിയോടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ മുന്നേറുകയാണ്  ‘1000 ബേബീസ്’ എന്ന ക്രൈം ത്രില്ലർ സീരീസ്. റഹ്മാൻ, സഞ്ജു ശിവറാം, ബോളിവുഡ് താരം നീന ഗുപ്ത, ജോയ് മാത്യു, ഷാജു ശ്രീധർ, ആദിൽ എബ്രഹാം, ശ്രീകാന്ത് മുരളി, രാധിക രാധാകൃഷ്ണൻ, രാധ ഗോമതി, ഇർഷാദ്, അശ്വിൻ കുമാർ, എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സൈക്കോളജിക്കൽ ത്രില്ലർ സീരീസ് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും ലഭ്യമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ  പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ  മനു ലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

നല്ല സിനിമകൾ വരുമെന്ന് തന്നെയാണ് താൻ എപ്പോഴും പ്രതീക്ഷിക്കുന്നത് എന്നും എന്നാൽ അവസരങ്ങൾ ചോദിച്ചു വിളിക്കുമ്പോൾ ചില സംവിധായകർ വളരെ മോശമായി പെരുമാറും എന്നുമാണ് മനു ലാൽ പറഞ്ഞത്. ഓരോ സിനിമ കഴിയുമ്പോഴും ഇതിനേക്കാൾ നല്ലത് വരുമെന്ന് ഞാൻ വിചാരിക്കും.  ഒരുപാട് സംവിധായകന്മാരെ ഞാൻ നേരിട്ട് പോയി കണ്ട് ചാൻസുകൾ ചോദിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ ഒരു സംവിധായകനെ വിളിച്ചപ്പോൾ  ‘നിന്നോടല്ലെ പട്ടി എന്നെ വിളിക്കരുത് എന്ന് പറഞ്ഞത്’ എന്നായിരുന്നു ഫോൺ എടുത്തയുടനെയുള്ള അയാളുടെ മറുപടിയെന്നും നടൻ പറയുന്നു.  ഞാൻ അതൊന്നും റെക്കോർഡ് ചെയ്യാൻ പോയില്ല. എന്നിട്ടും ‍ഞാൻ അയാളോട് മാന്യമായാണ് പെരുമാറിയത്. അയാൾ ഇപ്പോഴും സിനിമ ചെയ്യുന്നു. അയാളുടെ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. അതിൽ ഏതെങ്കിലും ഒരു വേഷം തരാമായിരുന്നു. പക്ഷേ അത് ചെയ്തില്ലെന്നും മനുലാൽ പറയുന്നു.മാന്യമായി സംസാരിക്കാനുള്ള കനിവെങ്കിലും സംവിധായകന്മാർ കാണിക്കണമെന്നും തന്നെ പോലെ കഷ്ടപ്പെടുന്ന ധാരാളം കലാകാരന്മാർ ഇവിടെയുണ്ടെന്നും മനു ലാൽ പറഞ്ഞു. പു

What's Your Reaction?

like

dislike

love

funny

angry

sad

wow