അടുത്ത ട്രെൻഡിങ് ഐറ്റം ഉണ്ടാക്കിയാലോ വീട്ടിൽ തന്നെ! തയാറാക്കാം പാൽ‌ പുട്ട് ..

Nov 13, 2024 - 20:51
 0  2
അടുത്ത ട്രെൻഡിങ് ഐറ്റം ഉണ്ടാക്കിയാലോ വീട്ടിൽ തന്നെ! തയാറാക്കാം പാൽ‌ പുട്ട് ..

മലയാളിക്ക് പുട്ടും ഇഡ്ഡലിയുമില്ലാതെ പിടിച്ചു നില്ക്കാൻ കഴിയില്ല. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇവ മേശപ്പുറത്തുവേണം. ഇതിൽ തന്നെ പുട്ട് വളരെ പ്രധാനം. ​അരിപ്പൊടി കൊണ്ടുണ്ടാക്കുന്നതാണ് സാധാരണയായി പുട്ട് എന്ന് വിളിക്കുന്നത്. ​ഗോതമ്പ്, റാ​ഗി, ചോളം തുടങ്ങിയവ കൊണ്ടും പുട്ട് ഉണ്ടാക്കാറുണ്ട്. ഉള്ളിൽ പഴം വച്ചും, ബീഫും ചിക്കനുമൊക്കെ വച്ചും പുട്ട് ഉണ്ടാക്കാറുണ്ട്.

എന്നാൽ പാൽ‌ പുട്ടിനെ കുറിച്ച് കേട്ടിട്ടുള്ളവർ ചുരുക്കമായിരിക്കും. ഒരുപക്ഷേ പാൽ പൊറോട്ട പോലെ എന്തെങ്കിലുമാണോയെന്നും വിചാരിച്ചിരിക്കാം. എന്നാൽ സംഭവമതൊന്നുമല്ല…

ചേരുവകൾ

കാരറ്റ്
പുട്ടുപ്പൊടി
തേങ്ങ
പഞ്ചസാര
പാൽപ്പൊടി
നെയ്യ്
ഉപ്പ്
തയ്യറാക്കേണ്ട വിധം

പുട്ടുപ്പൊടി തേങ്ങപ്പാൽ ഒഴിച്ച് നനച്ചെടുക്കുക. അര മണിക്കൂറെങ്കിലും മാറ്റി വയ്‌ക്കുക. ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന കാരറ്റ് വഴറ്റിയെടുക്കുക. തുടർന്ന് തേങ്ങയും പഞ്ചസാരയും വേണമെങ്കിൽ അൽപ്പം പാൽപ്പൊടിയും ചേർക്കാവുന്നതാണ്. ചൂടാറിയ ശേഷം ഈ കൂട്ട് അരിപ്പൊടിയിലേക്ക് ചേർത്തിളക്കി പുട്ട് കുറ്റിയിൽ നിറച്ച് ആവി കയറ്റിയെടുക്കാവുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow