ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ; നടൻ പ്രേം കുമാറിന്റെ സീരിയലിനെതിരായ പരാമർശത്തിൽ ആഞ്ഞടിച്ച് ധർമജനും

Nov 27, 2024 - 19:12
 0  1
ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ; നടൻ പ്രേം കുമാറിന്റെ സീരിയലിനെതിരായ പരാമർശത്തിൽ ആഞ്ഞടിച്ച് ധർമജനും

ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ പരാമർശം വലിയചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. താരത്തിന്റെ പരാമർശത്തെ തള്ളി നേരത്തെ നടൻ ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ശക്തമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ്  നടൻ ധർമജൻ ബോൾഗാട്ടിയും. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെയായിരുന്നു ധർമ്മജന്റെ പ്രതിഷേധം. താൻ മൂന്ന് മെഗാ സീരിയലുകൾ എഴുതിയ ആളാണെന്നും അതിൽ അഭിമാനമുണ്ടെന്നും പറഞ്ഞ ധർമജൻ എൻഡോ സൾഫാൻ പരാമർശം നടത്തിയ പ്രേംകുമാറും സീരിയലിലൂടെ വന്ന ആളാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

“ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ….” ധർമ്മജൻ ഫെയ്സ്ബുക്കിൽ
പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസമാണ് പ്രേം കുമാർ സീരിയലുകൾക്കെതിരെ വിവാദ പരാമർശം നടത്തിയത്. മലയാളം സീരിയലുകളിൽ സെൻസറിംഗ് ആവശ്യമാണെന്നും ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു നടന്റെ വാക്കുകൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow