നയൻതാരയ്ക്ക് കോടതി വഴി പണികൊടുക്കാൻ ധനുഷ്; ഹൈക്കോടതിയിൽ അന്യായം ഫയല്‍ ചെയ്തു

Nov 27, 2024 - 18:37
 0  1
നയൻതാരയ്ക്ക് കോടതി വഴി പണികൊടുക്കാൻ ധനുഷ്; ഹൈക്കോടതിയിൽ  അന്യായം ഫയല്‍ ചെയ്തു

തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ്ശിവന്റെയും പ്രണയവും വിവാഹവും അടങ്ങുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പ്രഖ്യാപിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും റിലീസ് ചെയ്തിരുന്നില്ല. ധനുഷുമായുള്ള പോര്പരസ്യമാക്കിയതിനു പിന്നാലെ കഴിഞ്ഞ ആഴ്ച  നയൻസിന്റെ ജന്മ ദിനത്തിൽ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുകയായിരുന്നു.

വിഗ്നേഷ് ശിവന്റെ അരങ്ങേറ്റ ചിത്രവും നയൻതാരയുടെ കരിയറിലെ മികച്ച വിജയവുമായ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയുള്ള കണ്ടുമുട്ടലും ഇരുവരുടെ പ്രണയകാലവും വിവാഹബന്ധത്തിലെ ദൃഢതയുമെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഭാഗങ്ങൾ കൂടി ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താതെ പറ്റില്ലായിരുന്നു. ഇത് ആവശ്യപ്പെട്ട് ധനുഷിന് അയച്ച എൻ.ഒ.സിക്ക് മറുപടി നൽകാതെ വൈകിപ്പിച്ചതിനാലാണ് ഡോക്യൂമെന്ററി ഇത്രയും വൈകിയത് എന്നും 11 വർഷങ്ങൾ കഴിഞ്ഞിട്ടും തീരാത്ത പകയാണ് താരത്തിന് തന്നോടെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങളും നയൻ‌താര ആരോപിച്ചിരുന്നു. പിന്നാലെ ധനുഷിനെ ആക്രമിച്ചും നയൻതാരയെ സപ്പോർട്ട് ചെയ്തും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. എന്നിട്ടും ധനുഷ് വിഷയത്തിൽ വിശദീകരണം നൽകിയിരുന്നില്ല. ഇപ്പോഴിതാ നയൻതാരയ്ക്കെതിരെ  മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തിരിക്കുകയാണ് ധനുഷ്.നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ധനുഷിന്‍റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നയൻതാരയ്ക്ക് നോട്ടീസ് അയച്ചു. നയൻതാര, വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

What's Your Reaction?

like

dislike

love

funny

angry

sad

wow