'എന്നെ അങ്ങനെ വിളിക്കരുത്! ഒരാളിൽ നിന്ന് എടുത്ത് അത് മറ്റൊരാൾക്ക് നൽകാനാവില്ല'; അവതാരകയെ തിരുത്തി നടൻ സൂര്യ

Oct 24, 2024 - 21:24
 0  1
'എന്നെ അങ്ങനെ വിളിക്കരുത്! ഒരാളിൽ നിന്ന് എടുത്ത് അത് മറ്റൊരാൾക്ക് നൽകാനാവില്ല'; അവതാരകയെ തിരുത്തി നടൻ സൂര്യ

ഒരു സൂപ്പർസ്റ്റാർ എന്ന നിലയിലുള്ള യാതൊരുവിധ തലക്കനവും ഇല്ലാത്ത സഹപ്രവർത്തകരോടും ആരാധകരോടും ഒരുപോലെ എളിമയോടെ പെരുമാറുന്ന തമിഴ് നടൻ സൂര്യ മിക്കവരുടെയും ഇഷ്ട താരമാണ്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷൻ പരിപാടിക്കിടെ  തന്നെ സൂപ്പർസ്റ്റാർ എന്ന് അഭിസംബോധന ചെയ്ത അവതാരകയ്ക്ക് നടൻ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

 കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ വച്ച് നടന്ന പരിപാടിയിൽ ആയിരുന്നു നടന്റെ എളിമ തിരിച്ചറിഞ്ഞ സംഭവം. സൂര്യയെ അവതാരക സൂപ്പർസ്റ്റാർ എന്ന് വിളിച്ച് സ്വാഗതം ചെയ്തപ്പോൾ  'ഞാൻ സൂപ്പർസ്റ്റാർ അല്ല. ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ല' എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രജനികാന്തിനോടുള്ള നടന്റെ ബഹുമാനമാണ് ഈ വാക്കുകളിൽ കാണുന്നത് എന്ന് പലരും വീഡിയോ വൈറൽ ആയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്. 

നേരത്തെ വേട്ടയ്യനുമായി ക്ലാഷ് വേണ്ടെന്ന കാരണത്താൽ കങ്കുവയുടെ റിലീസ് നീട്ടിവെക്കാനുള്ള സൂര്യയുടെ തീരുമാനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. 'മെയ്യഴകന്‍' എന്ന സിനിമയുടെ ഓഡിയോ ലേഞ്ച് വേദിയില്‍ വെച്ച് സൂര്യ തന്നെയാണ് രജനികാന്തിനോടുള്ള ആദരസൂചകമായി കങ്കുവ റിലീസ് മാറ്റുന്നതായി അറിയിച്ചതും. പിന്നാലെ വേട്ടയ്യന്റെ താങ്ക്സ് കാർഡിൽ സൂര്യയ്ക്ക് പ്രത്യേക നന്ദി പറഞ്ഞതും ആരാധകർക്കിടയിൽ ആഘോഷമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow