സാമന്തയെ പോലെ നാഗ ചൈതന്യ വൈകാതെ ശോഭിതയേയും വേർപിരിയും; വീണ്ടും പ്രവചനവുമായി സെലിബ്രിറ്റി ജോത്സ്യൻ

Nov 1, 2024 - 18:42
 0  3
സാമന്തയെ പോലെ നാഗ ചൈതന്യ വൈകാതെ ശോഭിതയേയും വേർപിരിയും;  വീണ്ടും പ്രവചനവുമായി  സെലിബ്രിറ്റി ജോത്സ്യൻ

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു നാഗ ചൈതന്യയും ശോഭിത ധുലിപാലയുമായുള്ള വിവാഹനിശ്ചയം.

പ്രണയ വാർത്തകൾ ഗോസിപ് കോളങ്ങളിൽ വന്നിരുന്നുവെങ്കിലും, നിശ്ചയ വിവരം അവസാന നിമിഷം വരെ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. നടി സമാന്ത റൂത്ത് പ്രഭുവുമായി വിവാഹബന്ധം പിരിഞ്ഞ നാഗ ചൈതന്യയുടെ പുനർവിവാഹമാണിത്. അതേസമയം തെലുങ്ക് സിനിമാ മേഖലയിലെ രാഷ്‌ട്രീയക്കാരെയും നടന്മാരെയും പറ്റി ജ്യോതിഷ പ്രവചനങ്ങൾ നടത്തുകയും , അത് യൂട്യൂബിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്ന സെലിബ്രിറ്റി ജോത്സ്യൻ വേണുസ്വാമി ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹത്തെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് .

വിവാഹ ശേഷം ശോഭിതയും നാഗ ചൈതന്യയും ഉടൻ വിവാഹമോചനം നേടുമെന്നാണ് വേണു സ്വാമി പ്രവചിച്ചത്. കൂടാതെ, അക്കിനേനി കുടുംബത്തിന് പ്രശ്‌നങ്ങളും നാണക്കേടും നേരിടേണ്ടിവരുമെന്നും പ്രവചനമുണ്ട് . ഇതോടെ വേണു സ്വാമിക്കെതിരെ ഫിലിം ജേർണലിസ്റ്റ് അസോസിയേഷനും വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു.

വേണു സ്വാമിക്കെതിരെ അന്വേഷണത്തിന് വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ വേണുസ്വാമി കോടതിയെ സമീപിച്ചു. എന്നാൽ വേണു സ്വാമിയുടെ അപേക്ഷ പരിഗണിച്ച കോടതി വേണുസ്വാമിയുടെ ആവശ്യം തള്ളുകയും വേണുസ്വാമിയെ ഒരാഴ്ചയ്‌ക്കകം ചോദ്യം ചെയ്യണമെന്നും അതിനുശേഷം നടപടികൾ തുടരണമെന്നും നിർദേശിച്ചു.

നേരത്തെ വേണു സ്വാമി നാഗ ചൈതന്യയും സാമന്തയും വിവാഹമോചിതരാകുമെന്നും പറഞ്ഞിരുന്നു. അതിനുശേഷമാണ് വേണുസ്വാമിയുടെ പ്രവചനത്തിന് ഡിമാൻഡേറിയത്

What's Your Reaction?

like

dislike

love

funny

angry

sad

wow