'തോണ്ടലും അടിച്ചു വിളിയും'; അറിയാത്ത പെൺകുട്ടികൾ വന്ന് എക്സ്ട്രാ സ്നേഹം കാണിക്കുന്നത് ഇഷ്ടമല്ലെന്ന് നടി അനാർക്കലി

Oct 18, 2024 - 15:47
 0  3
'തോണ്ടലും അടിച്ചു വിളിയും'; അറിയാത്ത പെൺകുട്ടികൾ വന്ന് എക്സ്ട്രാ സ്നേഹം കാണിക്കുന്നത് ഇഷ്ടമല്ലെന്ന് നടി അനാർക്കലി

അറിയാത്ത പെൺകുട്ടികൾ തന്നെ തൊടുമ്പോഴും അമിത സ്നേഹം കാണിക്കുമ്പോഴും താൻ അസ്വസ്ഥയാവാറുണ്ടെന്ന് വ്യക്തമാക്കി അനാർക്കലി മരിക്കാൻ. ഇങ്ങനെ അമിത സ്നേഹപ്രകടനം കാണിക്കുമ്പോൾ ആണാണോ പെണ്ണാണോ എന്നുള്ളതല്ല കാര്യമെന്നും നമുക്ക് ഇഷ്ടമുള്ള ആളുകൾ അല്ലെങ്കിൽ ബുദ്ധിമുട്ടാകും എന്നുമാണ് അനാർക്കലി പറഞ്ഞത്.

 അനാർക്കലി, സുഹാസിനി, രഞ്ജി പണിക്കർ, ഡയാന ഹമീദ് തുടങ്ങിയ താരനിര ഒന്നിക്കുന്ന ഏറ്റവും പുതിയ മലയാളം വെബ് സീരീസ് 'സോൾ സ്റ്റോറീസു'മായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. തനിക്ക് ഇഷ്ടമില്ലാത്ത ഒരു ഒരു സുഹൃത്ത് തന്നെ ചുംബിക്കുന്നതാണ്  വെബ് സീരീസിന്റെ പ്രമേയം എന്ന് പറഞ്ഞു തുടങ്ങിയ നടി, പക്ഷേ ഇതേ കാര്യം ആണുങ്ങളെയും ബാധിക്കുന്നുണ്ടെന്നും ആണുങ്ങളെയും തൊടാനും കൺസെന്റ് വേണമെന്നും, കാരണം ഇത് പലപ്പോഴും അവരെയും അൺകംഫര്ട്ടബിൾ ആക്കുന്നുണ്ടെന്നു പറയുന്നു.

ആണുങ്ങൾക്കും പലപ്പോഴും അവരെ തൊടുന്നതും പിടിക്കുന്നതും ഇഷ്ടമാകില്ല. ഇതേപോലെ അറിയാത്ത പെൺകുട്ടികൾ തന്നെയും തൊടുന്നതും പിടിക്കുന്നതും ഇഷ്ടമല്ലെന്നും വന്ന്  എക്സ്ട്രാ സ്നേഹം കാണിക്കുന്നത് ഇഷ്ടമില്ലാത്ത കാര്യമാണെന്നും  നടി പറയുന്നുണ്ട്. നമ്മളുമായി ഇടപഴകുന്ന ആൾ കംഫർട്ടബിൾ ആണോ എന്ന് ചിലപ്പോൾ പറയാൻ അവർക്ക് കഴിഞ്ഞെന്ന് വരില്ല പക്ഷേ കണ്ണിൽ നിന്നും ബോഡി ലാംഗ്വേജിൽ നിന്നും ഒക്കെ മനസ്സിലാക്കേണ്ട കാര്യമാണതെന്നും  അനാർക്കലി പറയുന്നു.

 അതേസമയം ഈയടുത്ത് തനിക്കുണ്ടായ ഒട്ടും കംഫർട്ടബിൾ അല്ലാത്ത ഒരു അനുഭവവും പരിപാടിക്കിടെ നടി പങ്കുവെക്കുന്നുണ്ട്.  ചില പ്രോഗ്രാമിന് പോകുമ്പോൾ പെൺകുട്ടികൾ നമ്മെ പിടിച്ചു വലിച്ച് കൊണ്ടുപോവുകയും തോണ്ടുകയും അടിച്ചു വിളിക്കുകയും ഒക്കെ ചെയ്യുമെന്നും ഇത് പെണ്ണുങ്ങൾ ആയതുകൊണ്ട്  കംഫർട്ടബിൾ അല്ലെന്ന് പറയാൻ കഴിയില്ലെ? എന്നും  നടി ചോദിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow