കല്യാണം ഉറപ്പിച്ചിരുന്ന സമയത്ത് ഒരു കിടപ്പറ രംഗം ഷൂട്ട് ചെയ്യേണ്ടി വന്നു; അന്ന് ആ സംവിധായകൻ അങ്ങനെ ചെയ്തു, വെളിപ്പെടുത്തി താരം

Oct 15, 2024 - 21:16
 0  1
കല്യാണം ഉറപ്പിച്ചിരുന്ന സമയത്ത്  ഒരു കിടപ്പറ രംഗം ഷൂട്ട് ചെയ്യേണ്ടി വന്നു; അന്ന് ആ സംവിധായകൻ അങ്ങനെ ചെയ്തു, വെളിപ്പെടുത്തി താരം

സിനിമയിലൂടെയും സീരിയലിലൂടെയും ചില ട്രെൻഡിങ് റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് സൂപരിചിതയാണ് നടി സാധിക വേണുഗോപാൽ. തന്റെ നിലപാടുകള്‍ പറയാൻ മടികാട്ടാത്ത താരം ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളെക്കുറിച്ചും തനിക്ക് ഉണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ചും അടുത്തിടെ തുറന്നടിച്ചിരുന്നു. 

ഇത്തരത്തിൽ തന്റെ വിവാഹം ഉറപ്പിച്ചിരുന്ന സമയത്ത്  ഒരു കിടപ്പറ രംഗം ഷൂട്ട് ചെയ്യേണ്ടിവന്ന അനുഭവത്തെ  കുറിച്ചും ആ സമയത്ത് സംവിധായകൻ എങ്ങനെ പെരുമാറി എന്നതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്  ഒരു അഭിമുഖത്തില്‍ നടി. 

 ഒരു ഹ്രസ്വ ചിത്രം ചിത്രീകരിച്ചതിനെ കുറിച്ചാണ് നടി വ്യക്തമാക്കിയത്. തന്നെ കംഫര്‍ട്ടാക്കിയാണ് സംവിധായകന്‍ ആ സീന്‍ ചിത്രീകരിച്ചത്. പലപ്പോഴും അങ്ങനെയുള്ള ഒരു സീന്‍ സിനിമയില്‍ ഉണ്ടാകുമ്പോള്‍ അത് യാഥാര്‍ത്ഥ്യമായി തോന്നിപ്പിക്കാനാണ് സംവിധായകൻ അടക്കമുള്ളവര്‍ ചിന്തിക്കാറും . അതിനാല്‍ പലപ്പോഴും താരങ്ങളുടെ കംഫേര്‍ട്ട് സംവിധായകരടക്കമുള്ളവര്‍ നോക്കാറില്ല. ആ ഹ്രസ്വ ചിത്രത്തിലെ ചില സീനുകള്‍ ചെയ്യാൻ എനിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. കാരണം അന്ന വിവാഹം ഉറപ്പിച്ച സമയമായിരുന്നുവെന്നും പറയുന്നു സാധിക വേണുഗോപാല്‍.

വിവാഹം ഉറപ്പിച്ചതിനാല്‍ തനിക്ക് വീട്ടുകാരുടെ ഭാഗത്ത് നിന്നും ചിന്തിക്കണമല്ലോ. എന്നെ കംഫര്‍ട്ടാക്കാന്‍ സംവിധായകന്‍ ശ്രമിച്ചു. ആ സമയത്ത് മുറിയില്‍ ക്യാമറാമാനും താനും മറ്റൊരു നടനും മേക്കപ്പ് ആര്‍ടിസ്റ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംവിധായകന്റെ സ്വഭാവം തനിക്ക് ഇഷ്‍ടപ്പെട്ടുവെന്നും പറയുന്നു സാധിക വേണുഗോപാല്‍ അങ്ങനെ കംഫേര്‍ട്ടാക്കുന്ന സംവിധായകര്‍ മലയാള സിനിമയില്‍ നിരവധിയുണ്ടെന്നും സാധിക വേണുഗോപാല്‍ വ്യക്തമാക്കുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow