ദുൽഖറിന്റെ പ്രൊഡക്ഷനില്‍ മമ്മൂട്ടി ഗസ്റ്റ് റോളില്‍?; ചിത്രം പങ്കുവെച്ച് മമ്മൂട്ടി കമ്പനി

Sep 26, 2024 - 21:18
 0  2
ദുൽഖറിന്റെ പ്രൊഡക്ഷനില്‍ മമ്മൂട്ടി ഗസ്റ്റ് റോളില്‍?; ചിത്രം പങ്കുവെച്ച് മമ്മൂട്ടി കമ്പനി

നടൻ ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് മമ്മൂട്ടി. ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെത്തിയത്. നസ്‌ലൻ ഗഫൂറും കല്ല്യാണി പ്രിയദർശനും നായകനും നായികയുമാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഡൊമനിക് ആണ്.

നടി ശാന്തി ബാലചന്ദ്രൻ സഹതിരക്കഥാകൃത്ത് ആവുന്ന ആദ്യ ചിത്രം കൂടിയാണിത്. മമ്മൂട്ടി ലൊക്കേഷനിൽ എത്തിയതിന്റെ ചിത്രങ്ങൾ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. "പ്രിയപ്പെട്ട മമ്മൂക്ക ദുൽഖറിന്റെ വേഫെറർ സിനിമാസിന്റെ ലൊക്കേഷനിൽ എത്തി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ താരങ്ങളായ ചന്തു സലിം കുമാർ, നസ്‌ലൻ, അരുൺകുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവർക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവന്നത്. മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടോയെന്ന ചോദ്യവും ചിത്രം പുറത്തുവന്നതിന് പിന്നാലെ ആരാധകർ ചോദിക്കുന്നുണ്ട്.

നിമിഷ് രവിയാണ് നസ്‌ലനും കല്ല്യാണിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ

What's Your Reaction?

like

dislike

love

funny

angry

sad

wow