സ്കൂളിൽ സുഹൃത്തുക്കൾ വരെ ചോദിക്കുന്നു! അച്ഛൻ പറയുന്നതൊക്കെ കള്ളം, ഉപദ്രവിച്ചിട്ടെയുള്ളൂ, നടൻ ബാലയ്ക്കെതിരെ ഗുരുതരം ആരോപണവുമായി മകൾ
നടൻ ബാലയ്ക്കെതിരെ ഗുരുതരം ആരോപണവുമായി മകൾ രംഗത്ത്. ബാല സോഷ്യൽ മീഡിയയിലും വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും പറയുന്നതുപോലെ തനിക്കായി ഒന്നും ചെയ്തിട്ടില്ല എന്നും താനും അമ്മയും അമ്മൂമ്മയും ആന്റിയുമടങ്ങുന്ന കുടുംബത്തെ നിരന്തരം ഉപദ്രവിക്കാൻ മാത്രമാണ് ബാല ശ്രമിച്ചിട്ടുള്ളതെന്നും മകൾ കുറ്റപ്പെടുത്തുന്നു. ബാല ഉയർത്തുന്ന വാദങ്ങൾ തെറ്റാണ്. നിലവിൽ താൻ അമ്മയ്ക്കും കുടുംബത്തിനും ഒപ്പം അങ്ങേയറ്റം സന്തോഷവതിയാണെന്നും തനിക്ക് ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യം ഇല്ലെന്നും വിഡിയോയിൽ മകൾ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇത്തരമൊരു വീഡിയോ താൻ സ്വമേധയാണ് ചെയ്യുന്നതെന്നും ഇതിന് പിന്നിൽ ആരുടെയും പ്രേരണയില്ലെന്നും മകൾ പറയുന്നുണ്ട്.
താൻ സ്കൂളിൽ പോകുമ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല കാര്യങ്ങളും ശെരിയാണോ എന്ന് തന്നോട് സുഹൃത്തുക്കൾ വരെ ചോദിക്കാറുണ്ട്. അച്ഛനുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കുന്നില്ല. പലരും താനും അമ്മ അമൃതയും മോശം വ്യക്തിത്വങ്ങൾ ആണെന്ന് ഇത്തരം വാർത്തകൾ കാരണം വിശ്വസിക്കുന്നുണ്ട്. ഇത്തരത്തിൽ തന്റെ കുടുംബത്തെ മൊത്തം ബാധിക്കുന്ന വിഷയം ആയതിനാലാണ് താൻ ഇത് സംസാരിക്കുന്നത്. യഥാർത്ഥത്തിൽ ഇത്തരം വിഷയം സംസാരിക്കാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നും എന്നാൽ അമ്മ അമൃതയും കുടുംബവും വിഷമിച്ചിരിക്കുന്നത് തനിക്ക് കണ്ടു മടുത്തു എന്നും അതിനാലാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്തിരിക്കുന്നത് എന്നും മകൾ പറയുന്നു.
അച്ഛൻ തന്നെയും അമ്മയെയും ആന്റിയേയും ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. അദ്ദേഹം പല ഇന്റർവ്യൂ കളിലും തന്നെ ഭയങ്കര ഇഷ്ടമാണെന്നും കാണാത്തതിൽ വിഷമമുണ്ടെന്നും തനിക്ക് നിരന്തരം ഗിഫ്റ്റുകൾ അയക്കാറുണ്ടെന്നും പറഞ്ഞു കണ്ടു. ഇത് അടിസ്ഥാന രഹിതമാണ്. താൻ വളരെ കുഞ്ഞായിരുന്നപ്പോൾ പോലും അച്ഛൻ മദ്യപിച്ച് വീട്ടിലെത്തി അമ്മയെ തല്ലുമായിരുന്നു എന്നും കുഞ്ഞായിരുന്നപ്പോൾ മദ്യപിച്ച് വന്ന് ഒരു ചില്ലു കുപ്പി തന്റെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചിട്ടുണ്ട് എന്നും മകൾ പറയുന്നു. അന്ന് അമ്മ കൈവച്ച് തടഞ്ഞതുകൊണ്ടാണ് തനിക്കൊന്നും സംഭവിക്കാതിരുന്നത്. ഒരു കാരണവും ഇല്ലാതെയാണ് അന്ന് അമ്മയെയും ഉപദ്രവിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിൽ തനിക്ക് അച്ഛനെ സ്നേഹിക്കാൻ ഒരു കാരണം പോലും ഇല്ലെന്നും ഇപ്പോഴത്തെ തന്റെ കുടുംബം ഒരിക്കൽപോലും തന്നെ നോവിച്ചിട്ടില്ലെന്നും മകൾ പറയുന്നു.
അതേസമയം ബാല മകളെ കോടതിയിൽ നിന്നും ബലമായി വലിച്ചിഴച്ച് ചെന്നൈയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ടു എന്ന അടക്കമുള്ള ഗുരുതര ആരോപണങ്ങളും വീഡിയോയിൽ മകൾ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിൽ ഗുരുതരമായ കൃത്യങ്ങൾ ചെയ്ത ബാലെയാണ് നിങ്ങൾ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറയുന്നത് മുഴുവൻ നുണയാണെന്നും മകൾ പറയുന്നു.
തനിക്ക് തന്റെ മകളെ കാണാൻ അവകാശമില്ലേ? എന്ന് അച്ഛൻ പറഞ്ഞു കണ്ടു. തന്നെ ഇത്രയും ഇഷ്ടമാണെന്ന് അവകാശപ്പെടുന്ന ആൾ ഒരിക്കലെങ്കിലും തന്നെ വിളിച്ചിട്ടുണ്ടോ എന്നും അല്ലെങ്കിൽ ഒരു കത്തോ സമ്മാനമോ എങ്കിലും വാങ്ങി അയച്ചിട്ടുണ്ടോ എന്നും മകൾ ചോദിക്കുന്നുണ്ട്.
ഇത്തരമൊരു വീഡിയോ കാണുമ്പോൾ നിങ്ങൾ ചിലപ്പോൾ വിചാരിക്കാം അമ്മ അമൃത പറഞ്ഞിട്ടാണ് താൻ ഇത് ചെയ്യുന്നത് എന്ന്. പക്ഷേ അങ്ങനെ അല്ലെന്നും തന്റെ സ്വന്തം താല്പര്യത്തിലാണ് വീഡിയോ ചെയ്യുന്നതെന്നും മകൾ വീഡിയോയിൽ പറയുന്നുണ്ട്. അമ്മ അമൃതയ്ക്ക് തന്നെ കേസിലേക്കോ ഇത്തരം വിഷയങ്ങളിലേക്കോ വലിച്ചിടാൻ താല്പര്യമില്ല. പക്ഷേ ഇപ്പോൾ ഇത് വന്നു പറയാൻ കാരണം തന്റെ അമ്മയും കുടുംബവും കഷ്ടപ്പെടുന്നത് കണ്ടിട്ടാണ്. അച്ഛൻ ഇത്രയൊക്കെ ചെയ്തിട്ടും അമ്മൂമ്മ പറയാറ് അച്ഛനെ കുറിച്ച് ഒന്നും മോശമായിട്ട് വിചാരിക്കരുത് എന്നാണ്. അത്രയും നല്ല ആളുകളാണ് തന്റെ കുടുംബത്തിൽ ഉള്ളതെന്നും എന്നാൽ തനിക്ക് ബാലയോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്നും മകൾ വീഡിയോയിൽ പറയുന്നു.
What's Your Reaction?