സൈജു കുറുപ്പിന്റെ ഫാമിലി എന്റർടൈനർ 'ഭരതനാട്യം' ഇനി ഒടിടിയില്‍
നടൻ സൈജു കുറുപ്പിന്റെ ക്ലീൻ ഫാമിലി എന്റർടൈനർ ഭരതനാട്യം ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ. കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഓഗസ്റ്റ് അവസാനവാരം ആയിരുന്നു റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷം ഒന്നല്ല രണ്ട് പ്ലാറ്റ്ഫോമുകളിൽ ആണിപ്പോൾ ചിത്രം ഓൺലൈൻ സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെയും മനോരമ മാക്സിലൂടെയും പ്രേക്ഷകർക്ക് ചിത്രം കാണാനാവും.
സൈജു കുറുപ്പ് ഭരതൻ എന്ന ടൈറ്റിൽ കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. സാധാരണക്കാരായ കഥാപാത്രങ്ങളായി എപ്പോഴും തിളങ്ങാറുള്ള സൈജു കുറുപ്പ് ശശി എന്ന കഥാപാത്രമായി ഭരതനാട്യത്തിലും കൈയടി വാങ്ങിയിരുന്നു.
What's Your Reaction?