അവൾ എങ്ങനെയോക്കെയോ മുന്നോട്ട് പോകുന്നു! എലിസബത്തുമായി തനിക്ക് ഇപ്പോഴും കോൺടാക്ട് ഉണ്ടെന്ന് അമൃത, ബാല ആശുപത്രിയിൽ കിടക്കുമ്പോൾ ഉള്ള പരിചയം
നടൻ ബാല ഈയിടെയായിരുന്നു നാലാമതും വിവാഹിതനായത്. ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇത് വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് തന്നെ നിയമനടപടികളിലേക്ക് കടക്കേണ്ട കാര്യം ബാലയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ തമിഴ്നാട് സ്വദേശിയും ബന്ധുവുമായ കോകിലയുമായുള്ള വിവാഹം.
ഇപ്പോഴിതാ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയും ബാലയുടെ രണ്ടാം ഭാര്യയുമായിരുന്ന അമൃത മൂന്നാം ഭാര്യ എലിസബത്തുമായി കോൺടാക്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്കായി ബാല ആശുപത്രിയിലുണ്ടായിരുന്നപ്പോഴാണ് എലിസബത്ത് ഉദയനെ പരിചയപ്പെട്ടതെന്നും അന്ന് തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നുമാണ് ഗായിക വ്യക്തമാക്കിയത്. എലിസബത്ത് എങ്ങനെയോക്കെയോ കാര്യങ്ങൾ കൈര്യം ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുകയാണെന്നും അമൃത പറഞ്ഞു.
അതേസമയം മുറപ്പെണ്ണും 24കാരിയുമായ കോകിലയെ ആണ് ബാല ഏറ്റവുമൊടുവിൽ താലികെട്ടിയിരിക്കുന്നത്.
What's Your Reaction?