കൺഫ്യൂഷൻ ഉണ്ടാക്കുന്നത് ഇംഗ്ലീഷ് അക്ഷരങ്ങൾ; തന്റെ പേര് ശെരിക്കും ഇതാണെന്ന് വ്യക്തമാക്കി നടി സാനിയ
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കരങ്ങേറി പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ യുവ താരമാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ സെക്കന്റ് നെയ്മിനെ ചൊല്ലി പലപ്പോഴും സംശയം ഉയരാറുണ്ട്. സാനിയ അയ്യപ്പൻ എന്നും, സാനിയ ഇയ്യപ്പൻ എന്നും പലരും വിളിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പേരിന്റെ കാര്യത്തിലുള്ള സംശയങ്ങളിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് താരം. തന്റെ പേര് സാനിയ അയ്യപ്പൻ ആണെന്നും ഇയ്യപ്പൻ അല്ല എന്നുമാണ് താരം പറഞ്ഞത്.
'സാനിയ അയ്യപ്പൻ എന്നാണ് എന്റെ പേര്. അയ്യപ്പൻ എന്റെ അച്ഛന്റെ പേരാണ്. അതാണ് ഞാൻ പേരിനോട് ചേർത്തിരിക്കുന്നതും. ആളുകൾ ഇയ്യപ്പൻ എന്ന് ഉപയോഗിക്കുന്നത് ഞാനും കാണാറുണ്ട്. അവരെ സംശയത്തിലാക്കുന്നത് എന്റെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളാണെന്ന് തോന്നുന്നു' -സാനിയ അയ്യപ്പൻ പറഞ്ഞു.
What's Your Reaction?