എൽസിയു അവസാനിക്കുന്നു, ഇനി മൂന്ന് സിനിമകൾ മാത്രം; വെളിപ്പെടുത്തി ലോകേഷ് കനകരാജ്

Nov 5, 2024 - 15:43
 0  5
എൽസിയു അവസാനിക്കുന്നു, ഇനി മൂന്ന് സിനിമകൾ മാത്രം; വെളിപ്പെടുത്തി ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമകൾക്ക് വലിയ ആരാധകരാണുള്ളത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽസിയു) എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ലോകേഷ് സിനിമകളുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ എൽസിയു ആരാധകർക്ക് അൽപ്പം നിരാശ തോന്നുന്ന അപ്‌ഡേറ്റാണ് സംവിധായകൻ ലോകേഷ് പങ്കുവെച്ചിരിക്കുന്നത്.

എൽസിയുവിന്റെ ഭാഗമായി ഉടൻ തന്നെ കൈതി 2 ആരംഭിക്കുമെന്നും അതിന് ശേഷം റോളക്‌സിന്റെ സ്റ്റാൻഡ് എലോൺ സിനിമ ചെയ്യുമെന്നും ലോകേഷ് പറഞ്ഞു. റോളക്‌സിന്റെ സിനിമ ചെയ്താൽ മാത്രമേ വിക്രം 2 ചെയ്യാൻ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എൽസിയു അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് വിക്രം എന്ന സിനിമയിലൂടെ ഈ യൂണിവേഴ്‌സ് തെന്നിന്ത്യ മുഴുവൻ ചർച്ചയാവുകയും ചെയ്തു. ലിയോ എന്ന സിനിമയാണ് എൽസിയുവിന്റെ ഭാഗമായി ഒടുവിൽ പുറത്തിറങ്ങിയത്.

അതേസമയം എൽസിയൂവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിക്രം, ദില്ലി, റോളക്സ്, അമർ, സന്താനം, ലിയോ തുടങ്ങിയ എൽസിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതിൽ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow