'ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം, ക്യാഷ് കിട്ടിയാൽ മതി'; മിനു മുനീറും ബീനാ ആന്റണിയും നേർക്കു നേർ, കേസ്

Oct 8, 2024 - 20:29
 0  2
'ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം, ക്യാഷ് കിട്ടിയാൽ മതി'; മിനു മുനീറും ബീനാ ആന്റണിയും നേർക്കു നേർ, കേസ്

തനിക്കെതിരെ വാസ്തവ വിരുദ്ധവും തരംതാണ നിലയിലുമുള്ള പരാമർശം നടത്തിയ നടി മിനു മുനീറിനെതിരെ രൂക്ഷ പ്രതികരണവുമായി നടി ബീനാ ആന്റണി. താൻ സിനിമ ഫീൽഡിൽ വന്ന കാലം മുതൽ അവസരങ്ങൾക്ക് വേണ്ടി ആരുടെയും പിറകെ പോകേണ്ടി വന്നിട്ടില്ലെന്നും തനിക്ക് ഇപ്പോഴും സുഖമായി ജീവിക്കാൻ ആവശ്യമായ അവസരങ്ങൾ തന്നെ തേടിയെത്തുന്നുണ്ടെന്നും ഇപ്പോൾ പലതും വിളിച്ചു പറയുന്ന സ്ത്രീകളെ പോലെ അല്ല തനിക്ക് അവസരങ്ങൾ ലഭിച്ചതെന്നും  മിനു മുനീറിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് താരം പ്രതികരിച്ചു. മിനു മുനീറിനെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും ബീന ആന്റണി സാമൂഹ്യ മാധ്യമത്തിലൂടെ വ്യക്തമാക്കി.

ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജ് നേരത്തെ ഒരു വീഡിയോയിൽ മിനു മുനീറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിൽ ക്ഷുഭിയായ മിനു 'ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റു സ്ത്രീകളെ പറയാൻ നടക്കുകയാണ് ചിലർ' എന്ന തരത്തിൽ മനോജിനെ കുറ്റപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കിൽ അവരെ  പറ്റിയുള്ള വീഡിയോ പങ്കുവെക്കാം എന്നും  മിനു മുനീർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിശദീകരണവുമായി ബീന ആന്റണിയിപ്പോൾ  രംഗത്തെത്തിയിരിക്കുന്നത്.

 ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുവരുന്ന വെളിപ്പെടുത്തലമെല്ലാം നല്ലതാണെന്ന് പരാമർശിച്ച ബീന ആന്റണി  എന്നാൽ ഇതിന്റെ ഇടയിലൂടെ ഇൻഡസ്ട്രിയെ തകർക്കാൻ കഴിയുന്ന കുറെ ആളുകളും ഇറങ്ങിയിട്ടുണ്ട് എന്നും, മലയാളികളെല്ലാം നെല്ലും പതിരും തിരിച്ചറിയാൻ കഴിയുന്ന പ്രബുദ്ധരാണെന്നും ആയതിനാൽ തന്നെ ആരെങ്കിലും സംശയിക്കുമോ എന്ന കാരണം കൊണ്ടല്ല ഇങ്ങനെ ഒരു വിശദീകരണ വീഡിയോ ചെയ്യുന്നതെന്നും ബീന ആന്റണി പറയുന്നു.

 ഒരു നടി എന്ന നിലയിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ട് കുറെ വർഷങ്ങളായി. തനിക്ക് വളരെയധികം അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ ബീന, താൻ ഏറെ അഭിമാനത്തോടെയാണ് നിലവിൽ ഇൻഡസ്ട്രിയൽ നിൽക്കുന്നതെന്നും അല്ലാതെ തനിക്കെതിരെ ആരോപണമുന്നയിച്ച ആളെ പോലെ പിന്നാമ്പുറ കഥകൾ പറഞ്ഞിട്ട് ആർട്ടിസ്റ്റായ ആളല്ല താനെന്നും പറഞ്ഞു.

 ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് അവരുടെ സംസ്കാരം. ഇത്തരം പ്രവർത്തികൾ അവരുടെ ജീവിതരീതികൾ ആയിരിക്കുമെന്നും അതിലേക്ക് താൻ കടക്കാൻ ഉദ്ദേശിച്ചില്ലെന്ന് പറഞ്ഞ നടി തന്നെക്കുറിച്ച് വളരെ മോശമായി സംസാരിച്ച സ്ഥിതിക്ക് കേസുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നും വ്യക്തമാക്കി.

 നിലവിലെ തനിക്കെതിരായ നടിയുടെ  വീഡിയോയ്ക്ക് കാരണം തന്റെ ഭർത്താവ് ഏതോ ഒരു വീഡിയോയിൽ അവരെ പേര് പറയാതെ പരാമർശിച്ചത് കൊണ്ടാണെന്നും 33 വർഷമായി ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന തനിക്ക് അഭിനയത്തിലൂടെയല്ലാതെ   മറ്റേതെങ്കിലും തരത്തിൽ കുടുംബം പോറ്റേണ്ട  അവസ്ഥയില്ലെന്നും താരം വ്യക്തമാക്കി.

 ഇത്തരം വിവാദ വിഷയങ്ങളിൽ തന്റെ  കുടുംബം പൂർണ്ണ പിന്തുണയുമായി കൂടെയുണ്ടെന്നും  അതുകൊണ്ടുതന്നെ മിനു എന്തിന് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നുള്ളത് തനിക്ക് അറിയണമെന്നും തെളിയിച്ചേ പറ്റുള്ളൂ എന്നും  നടി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow