അലർച്ചയും ശബ്ദ കോലാഹലവും മാത്രമെന്ന് നെഗറ്റീവ് റിവ്യൂ; എന്നിട്ടും കളക്ഷനിൽ അടിച്ചുകേറി കങ്കുവ
പ്രേക്ഷകർക്ക് വൻ പ്രതീക്ഷ നൽകി വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രമാണ് കങ്കുവ. സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത ചിത്രം നവംബർ 14 നാണ് തിയേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പുകൾക്കൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം 4 ദിവസം പിന്നിടുമ്പോൾ ആദ്യമൊന്ന് നെഗറ്റീവ് റിവ്യൂകളിൽ കുടുങ്ങിയെങ്കിലും എന്നാല്‍ ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം റിലീസിലെ വിമര്‍ശനങ്ങള്‍ക്ക് ശേഷം ചിത്രം മുന്നേറുകയാണ്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപ നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
വെറും മുന്ന് ദിവസത്തിലാണ് കങ്കുവ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കിയത് എന്നത് ചെറിയ ഒരു കാര്യവുമല്ല. ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടതിനാല്‍ സൂര്യ ചിത്രത്തിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിച്ചത്. നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും ചിത്രത്തിന്റെ തമിഴ്‍നാട് കളക്ഷൻ മോശമില്ലെന്നാണ് സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
What's Your Reaction?