ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ; ലാലേട്ടനും മമ്മൂക്കയ്ക്കും പുറമെ കുഞ്ചാക്കോബോബനും നയന്‍താരയും ഫഹദ് ഫാസിലും

Nov 20, 2024 - 15:58
 0  3
ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ; ലാലേട്ടനും മമ്മൂക്കയ്ക്കും പുറമെ കുഞ്ചാക്കോബോബനും നയന്‍താരയും ഫഹദ് ഫാസിലും

മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ സ്റ്റാർ മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന  മൾടിസ്റ്റാർ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ ആരംഭിച്ചു. മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തി ചിത്രീകരണത്തിന് തുടക്കമിട്ടത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. 

11 വർഷത്തെ ഇടവേളയ്ക്ക് ശേഷം  മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, നയന്‍താര തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയ്‌ക്കു വിമാനം കയറിയിരുന്നു. ഇരുവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ തന്നെ.ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.

What's Your Reaction?

like

dislike

love

funny

angry

sad

wow