പൃഥ്വിരാജിനെ മാറ്റിനിർത്താൻ ഞങ്ങൾ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു! പ്രയാസം ആവണ്ടെന്ന് കരുതി: നിഖില വിമൽ
ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്.
ഇത്തരത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫും, നിഖിലയും ഒരുമിച്ചഭിനയിച്ച് ഹിറ്റടിച്ച വിപിൻദാസ് ചിത്രം ഗുരുവായൂർ അമ്പലനടയിലെ ഒരു കോമഡി സീനിനെ കുറിച്ച് സംസാരിക്കുകയാണ് നടി ഇപ്പോൾ. ചിത്രത്തിൽ ബേസിലിന്റെ കഥാപാത്രത്തെ താൻ ആദ്യമായി കാണുന്ന ഒരു സീനുണ്ട്. ഇതിൽ താനും ബേസിലും വലിയ ചിരിയായിരുന്നുവെന്നും പൃഥ്വിരാജിന് പ്രയാസം ആവണ്ടെന്ന് കരുതി അദ്ദേഹത്തെ മാറ്റി നിർത്തിയാണ് ആ സീൻ പൂർത്തിയാക്കിയതെന്നും നടി പറയുന്നു.
ചിത്രത്തിൽ ഇരുവരും കണ്ടുമുട്ടുന്ന സമയത്ത് അഴകിയ ലൈല പാട്ട് വരുന്ന സീൻ ഉണ്ട്. ഇത് തങ്ങൾ പൃഥ്വി ചേട്ടനെ പറഞ്ഞുവിട്ടാണ് ചെയ്തത്. കാരണം ഞങ്ങൾ രണ്ടുപേരും സീനിൽ ചിരിച്ചിട്ട് തീരുന്നില്ലായിരുന്നു നിഖില പറയുന്നു.
രാജുവേട്ടനെ മാറ്റിനിർത്താൻ ഞങ്ങൾ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കിൽ പുള്ളിക്ക് ബുദ്ധിമുട്ടുണ്ടാകും എന്നും കാരണം പുള്ളി കൂടിയാണല്ലോ പ്രൊഡ്യൂസർ എന്നും നിഖില പറയുന്നു. ആ സീൻ 18 ടേക്ക് വരെ പോയെന്നും. ഒന്നുകിൽ താൻ അല്ലെങ്കിൽ ബേസിൽ ചിരിക്കുന്നത് ആയിരുന്നു അവസ്ഥ എന്നും നിഖില പറയുന്നു.
What's Your Reaction?